കാഫിർ വിവാദം: സ്ക്രീൻ ഷോട്ടിന് പിന്നിൽ ഇടതുപക്ഷം, തെളിയിക്കേണ്ടത് പൊലീസെന്ന് കെ മുരളീധരൻ

നിയമ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് കെ മുരളീധരൻ

dot image

കൊച്ചി: കാഫിർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ ഇടതുപക്ഷമാണെന്നും തെളിയിക്കേണ്ടത് യൂത്ത് കോൺഗ്രസ് അല്ല പൊലിസാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഗ്രൂപ്പ് അഡ്മിനെ ചോദ്യം ചെയ്യണം. നിയമ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകും. വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കനാണ് കാഫിർ വ്യാജ സ്ക്രീൻഷോട്ടിലൂടെ ശ്രമിച്ചത്. തെറ്റായ നടപടി സ്വീകരിച്ചവർക്കെതിരെ നടപടി ഉണ്ടായേ മതിയാവൂ എന്നും കെ മുരളീധരൻ പറഞ്ഞു.

'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലാണ്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പില് സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റിബേഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീന്ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലില് ഇയാള് പറഞ്ഞത്.

വടകരയിലെ 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര് ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയില് അറിയിച്ചിരുന്നു. റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന് എന്ന വാട്സ് ആപ്പ് വഴിയും 'കാഫിര്' വ്യാജ സ്ക്രീന് ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില് നല്കിയ വിശദമായ റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചിരുന്നു.

2024 ഏപ്രില് 25ന് ഉച്ചക്ക് 2.13നാണ് റെഡ് എന്കൗണ്ടര് വാട്സ്ആപ്പ് ഗ്രൂപ്പില് സ്ക്രീന്ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നത്. ഏപ്രില് 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയന് വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്തു. അമല് റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കള് എന്ന ഫേസ്ബുക്ക് പേജില് സ്ക്രീന്ഷോട്ട് പ്രചരിച്ചു. അതില് അഡ്മിന് മനീഷ് ആണ് സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീന്ഷോട്ട് പ്രചരിച്ചു. അഡ്മിന് അബ്ബാസ് ആണ് പോരാളി ഷാജി പേജില് ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു.

ഇതിനിടെ വടകരയിലെ 'കാഫിര് സ്ക്രീന് ഷോട്ട്' വിവാദത്തില് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചു. റിബേഷാണ് പോസ്റ്റ് ഉണ്ടാക്കിയതെന്ന് തെളിയിച്ചാല് 25 ലക്ഷം രൂപ നല്കാമെന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. അതേസമയം ഡിവൈഎഫ്ഐയുടെ 25 ലക്ഷം ഇനാം പ്രഖ്യാപനത്തിന് മറുപടിയുമായി യൂത്ത് കോണ്ഗ്രസ് രംഗത്തെത്തി. റിബേഷ് പ്രതിയല്ലെന്ന് തെളിയിച്ചാല് ഡിവൈഎഫ്ഐ പ്രഖ്യാപിച്ച അത്ര തന്നെ പണം യൂത്ത് കോണ്ഗ്രസ് നല്കുമെന്നാണ് മറുപടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us