ഫോട്ടോക്ക് താഴെ അശ്ലീല കമന്റ്; സൈബര് പൊലിസീന് പരാതി നല്കി ഗോപി സുന്ദര്

തന്നെയും അമ്മയെയും കമന്റിലൂടെ അപമാനിച്ചെന്നാണ് പരാതിയില് ആരോപിക്കുന്നത്.

dot image

കൊച്ചി: തനിക്കെതിരെ സൈബര് അധിക്ഷേപം നടത്തിയെന്നാരോപിച്ച് സൈബര് പൊലീസിന് പരാതി നല്കി സംഗീത സംവിധായകന് ഗോപി സുന്ദര്. സുധി എസ് നായര് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് പരാതി. തന്നെയും അമ്മയെയും കമന്റിലൂടെ അപമാനിച്ചെന്നാണ് പരാതിയില് ആരോപിക്കുന്നത്.

ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് പരമ്പരാഗത വേഷമണിഞ്ഞ് നില്ക്കുന്ന ചിത്രം ഫേസ്ബുക്കില് പങ്കുവെച്ചിരുന്നു. പോസ്റ്റിന് താഴെ വന്ന മോശം കമന്റ് തന്റെ വയസായ അമ്മയെ അടക്കം അപമാനിക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്നാണ് ഗോപി സുന്ദര് പരാതിയില് പറയുന്നത്.

സുധി എസ് നായര് എന്ന ഫേസ്ബുക്ക് പ്രൊഫൈലിന്റെ വിശദാംശങ്ങളും കമന്റുകളും ഗോപി സുന്ദര് നല്കിയ പരാതിയിലുണ്ട്. തനിക്കെതിരെ അശ്ലീലവും അപമാനകരവുമായ പരാമര്ശം നടത്തിയ വ്യക്തിക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം കേസെടുക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും ഗോപി സുന്ദര് പരാതിയില് ആവശ്യപ്പെടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us