സ്റ്റേഡിയം നാട്ടുകാരുടെ ആവശ്യമാണ്, എന്റെ പേരില് തന്നെ വേണമെന്നില്ല: പി ആര് ശ്രീജേഷ്

കുട്ടികള്ക്ക് കളിക്കാനായി ഒരു സ്റ്റേഡിയം അത്യാവശ്യമാണ്

dot image

കൊച്ചി: സ്റ്റേഡിയം നാട്ടുകാരുടെ ആവശ്യമാണെന്ന് ഒളിമ്പ്യന് പി ആര് ശ്രീജേഷ്. കാട് മൂടി കിടക്കുന്ന പി ആര് ശ്രീജേഷ് ഇന്ഡോര് സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കമെന്ന് ശ്രീജേഷ് നേരത്തെ റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. തന്റെ പേരില് അല്ലെങ്കിലും നാട്ടില് കുട്ടികള്ക്കായി സ്റ്റേഡിയം വേണ്ടത് അത്യാവശ്യമാണെന്നും ശ്രീജേഷ് പ്രതികരിച്ചു.

'2014ല് ഏഷ്യന് ഗെയിംസ് വിജയിച്ചപ്പോഴാണ് സ്റ്റേഡിയം പ്രഖ്യാപിക്കുന്നത്. അതിന് വേണ്ടി പഞ്ചായത്ത് സ്ഥലം നല്കുകയും ചെയ്തു. അത് നേരത്തെ ഒരു വോളിബോള് ഗ്രൗണ്ട് ആയിരുന്നു. അതിനെ മള്ട്ടിപര്പ്പസ് ഗ്രൗണ്ടാക്കി മാറ്റി ഇന്ഡോര് സ്റ്റേഡിയം പണിയുമെന്നായിരുന്നു കരുതിയത്. എന്നാല് സാങ്കേതിക പ്രശ്നങ്ങള് കൊണ്ട് മുടങ്ങിക്കിടക്കുകയാണ്. കാടുമൂടി കിടക്കുന്നതിനാല് അവിടെ കളിച്ചുകൊണ്ടിരിക്കുന്നവര്ക്ക് ഇപ്പോള് കളിക്കാന് കഴിയുന്നില്ല.

താന് നാട്ടിലെത്തുമ്പോള് റോഡിലാണ് ട്രെയിനിങ് ചെയ്യുന്നത്. ചെറിയ കുട്ടികള്ക്ക് അത് പറ്റില്ല. കുട്ടികള്ക്ക് കളിക്കാനായി ഒരു സ്റ്റേഡിയം അത്യാവശ്യമാണ്. ഓരോ പഞ്ചായത്തില് ഒരു സ്റ്റേഡിയമെന്ന നിലയിലെങ്കിലും വേണം. ഇത് വലിയ സ്റ്റേഡിയമല്ല അത്യാവശ്യം ഒരു വോളിബോളും ബാഡ്മിന്റണും കളിക്കാന് കഴിയുന്ന സ്റ്റേഡിയമാണ്. അതുപോലും ഇല്ലാതെ വരുന്ന അവസ്ഥ വളരെ ദയനീയമാണെന്നും, ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കാടുമൂടി കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം എന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കം: പി ആർ ശ്രീജേഷ്

റിപ്പോര്ട്ടര് വാര്ത്തയെ തുടര്ന്ന് വിഷമം നൂറു ശതമാനം സര്ക്കാര് പരിഗണിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. പഞ്ചായത്ത് അധികൃതരുമായി ഉടനെ സംസാരിക്കും. കാര്യങ്ങള് അന്വേഷിച്ച് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.

പാരിസ് ഒളിംപിക്സ് ഹോക്കിയിലെ മിന്നും പ്രകടനത്തിനുശേഷം തിരിച്ചെത്തിയ പി ആര് ശ്രീജേഷിന് ഉജ്ജ്വല വരവേല്പ്പാണ് ജന്മനാട് നല്കിയത്. ശ്രീജേഷിന്റെ വീട്ടില് ഗോവ ഗവര്ണര് ശ്രീധരന് പിള്ള ഇന്ന് സന്ദര്ശനം നടത്തി. പി ആര് ശ്രീജേഷിന്റെ സേവനം രാജ്യത്തിന് തുടര്ന്നും ആവശ്യമാണെന്ന് ഗവര്ണര് പറഞ്ഞു. ഗോവ ഗവര്ണര് വന്നതില് സന്തോഷമെന്നും ഗോവയിലേക്ക് ക്ഷണിച്ചുവെന്നും പി ആര് ശ്രീജേഷ് പറഞ്ഞു.

dot image
To advertise here,contact us
dot image