റഷ്യൻ സൈന്യത്തിന് നേരെയുള്ള യുക്രൈൻ ഷെല്ലാക്രമണം; തൃശ്ശൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

സന്ദീപ് റഷ്യന് പൗരത്വം സ്വീകരിച്ചതായും സൈന്യത്തില് ചേര്ന്നതായും വിവരമുണ്ട്

dot image

തൃശ്ശൂർ: റഷ്യൻ സൈന്യത്തിന് നേരെ യുക്രൈൻ നടത്തിയ ഷെല്ലാക്രമണത്തിൽ അകപ്പെട്ട് തൃശ്ശൂർ തൃക്കൂർ സ്വദേശി കൊല്ലപ്പെട്ടു. അപകടത്തിൽ തൃശ്ശൂർ സ്വദേശി സന്ദീപ് കൊല്ലപ്പെട്ടതായി ബന്ധുകൾക്ക് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്. തൃക്കൂര് നായരങ്ങാടി സ്വദേശി കാങ്കില് ചന്ദ്രന്റെ മകന് സന്ദീപ് റഷ്യന് സൈന്യത്തോടൊപ്പമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്നിന്നുള്ള മലയാളി സംഘടനകള് അറിയിച്ചു.

സന്ദീപ് ഉള്പ്പെട്ട 12 അംഗ റഷ്യന് പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയില് മൃതദേഹങ്ങള് റഷ്യന് മലയാളി അസോസിയേഷന് അംഗങ്ങള് തിരിച്ചറിഞ്ഞതായും വീട്ടിലേക്ക് അറിയിപ്പ് ലഭിച്ചു. എന്നാൽ സ്ഥിരീകരിക്കാനുള്ള ചിത്രങ്ങളും വിവരങ്ങളും തിങ്കളാഴ്ച്ചയെ ലഭിക്കുകയുള്ളൂ.

ഏപ്രില് രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും റഷ്യയിലേക്ക് പോയത്. മോസ്കോയില് റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നതെങ്കിലും പിന്നീട് റഷ്യന് സൈനിക ക്യാമ്പിലെ കാൻ്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള് പാസ്പോര്ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള് പറയുന്നു.

പിന്നീട് സന്ദീപ് റഷ്യന് പൗരത്വം സ്വീകരിച്ചതായും സൈന്യത്തില് ചേര്ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില് ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്നം മൃതദേഹം നാട്ടിലെത്തിക്കാന് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്.

ഐ ഫോൺ വാങ്ങി നൽകാത്തതിന് നിരാഹാരമിരുന്ന് മകൻ: ഒടുവിൽ വാങ്ങി നൽകി അമ്മ; പക്ഷേ ഒരു നിബന്ധന മാത്രം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us