തൃശൂര്: പി കെ ശശി ഇപ്പോഴും ജില്ലാകമ്മിറ്റി അംഗമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പി കെ ശശിക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും കെടിഡിസി ചെയര്മാന് സ്ഥാനം രാജി വെക്കാന് ആവശ്യപ്പെട്ടിട്ടില്ലെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
പി കെ ശശിക്കെതിരെ നടപടി എന്ന വാര്ത്ത തെറ്റാണ്. രാജിവെക്കുന്നുണ്ടെങ്കില് അത് വ്യക്തിപരമായ തീരുമാനമാണ്. നിലവില് പി കെ ശശിക്കെതിരായി പാര്ട്ടി ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. പരാതികളില് സിപിഎം കൃത്യമായ നിലപാടുകള് സ്വീകരിക്കും. മണ്ണാര്കാട് ഏരിയ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങള്ക്ക് മുന്നില് പറയേണ്ടതില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
പി കെ ശശിക്കെതിരായ പാര്ട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചു. യോഗത്തില് പങ്കെടുത്തിരുന്നു. എന്നാല് പാര്ട്ടി നടപടി സ്വീകരിച്ചു എന്ന വിവരം അറിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം വയനാട്ടിലെ ബാങ്കുകാര് ദുരിത ബാധിതരില് നിന്ന് ലോണ് തിരിച്ചടവ് ഈടാക്കിയ നടപടിയെ കണ്ണില്ച്ചോരയില്ലാത്ത നടപടിയെന്നാണ് എംബി രാജേഷ് വിശേഷിപ്പിച്ചത്. ജനപ്രതിഷേധം സ്വാഭാവികമാണ്. വാടക വീടുകള് ലഭ്യമാക്കാനുള്ള നടപടികള് നടക്കുന്നുണ്ട്. മന്ത്രിസഭാ ഉപസമിതി കാര്യങ്ങള് ഏകോപിപ്പിക്കുകയാണെന്നും എം ബി രാജേഷ് കൂട്ടിച്ചേര്ത്തു.
കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം മാത്രം: വൈദ്യുതി മന്ത്രി