തിരുവന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ നുണപ്രചരണങ്ങൾ നടത്തി കെ കെ ശൈലജയെ പരാജയപ്പെടുത്താൻ കോൺഗ്രസും മുസ്ലിം ലീഗും ശ്രമം നടത്തിയെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. മതധ്രുവീകരണം നടത്തി പരാജയപ്പെടുത്താനാണ് കോൺഗ്രസും ലീഗും ശ്രമിച്ചത്. കെ കെ ശൈലജ മുസ്ലിം വിരുദ്ധയാണെന്ന് നുണപ്രചരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. 'കാഫിർ സ്ക്രീന് ഷോട്ട് വിവാദത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
സർക്കാർ റിപ്പോർട്ട് പുറത്തു വിടാതിരുന്നത് ക്രിമിനൽ കുറ്റം, നിയമ നടപടി സ്വീകരിക്കണം; വി ഡി സതീശൻഉത്തരവാദിത്തം സിപിഐഎമ്മിന്റെ തലയിലിട്ട് രക്ഷപ്പെടാനാണ് ഇരുവരും ശ്രമിച്ചത്. പോസ്റ്റ് ആരുടേതാണെന്ന് അറിയാൻ ആദ്യം പരാതി നൽകിയത് എൽഡിഎഫാണ്. സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്താനുള്ള അന്വേഷണം നടത്തണം. എൽഡിഎഫ് കൺവീനറുടെ നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സ്റ്റാൻഡ് വിത്ത് വയനാട്- ഐഎൻസി';ദുരിതാശ്വാസ പ്രവർത്തനത്തിനായി ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ച 'അമ്പാടി മുക്ക് സഖാക്കൾ' പേജ് അഡ്മിൻ പി ജയരാജന്റെ വിശ്വസ്തനെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് മനോഹരനാണ് പേജ് അഡ്മിൻ. ജില്ലാ സെക്രട്ടറിയായിരിക്കെ പി ജയരാജന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നതും മനീഷായിരുന്നു. കാഫിർ വ്യാജ സ്ക്രീൻഷോട്ട് അമ്പാടിമുക്ക് പേജിൽ ഷെയർ ചെയ്തത് മനീഷാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് വിവാദത്തിലെ പൊലീസ് റിപ്പോർട്ട് സിപിഐഎമ്മിന് വൻ തിരിച്ചടിയായിരിക്കുകയാണ്. സിപിഐഎമ്മിനെ പിന്തുണയ്ക്കുന്ന പാർട്ടി പ്രവർത്തകർ തന്നെ നിയന്ത്രിക്കുന്ന ഫേസ്ബുക്ക് പേജുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലുമാണ് വ്യാജ സ്ക്രീൻ ഷോട്ട് ആദ്യമെത്തിയതെന്നാണ് കണ്ടെത്തൽ.
'ഉറങ്ങുന്നതിനിടെ ഒരാൾ കട്ടിലിൽ വന്നിരുന്നു'; പരാതി നൽകിയപ്പോൾ സിനിമയെ ബാധിക്കുമെന്ന് പ്രതികരണം'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് ആദ്യം ലഭിച്ചത് റെഡ് എൻകൗണ്ടർ വാട്സ് ആപ് ഗ്രൂപ്പിലാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റിബേഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്. റിബേഷിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.