നെടുങ്കണ്ടം: ചിട്ടിപ്പണം കൊടുക്കാന് പണമില്ലാതെ വന്നതോടെ പൊലീസില് കള്ളപ്പരാതി നല്കി വീട്ടമ്മ. പക്ഷെ നാല് മണിക്കൂര് ഈ പരാതി തകര്ന്നുവീണു. കോമ്പയാറിനും മുരുകന്പാറക്കുമിടയില് താമസിക്കുന്ന വീട്ടമ്മയാണ് പരാതി നല്കിയത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് വാതിലില് മുട്ടിവിളിക്കുകയും കതക് തുറന്നപ്പോള് മുളകുപൊടി കണ്ണില് വിതറി ഭീഷണിപ്പെടുത്തി താക്കോല് എടുപ്പിച്ച് പണം കൈക്കലാക്കിയെന്നുമാണ് വീട്ടമ്മ പറഞ്ഞത്. അതിന് ശേഷം ഓണച്ചിട്ടിക്ക് നല്കാന് തിങ്കളാഴ്ച ബാങ്കില് നിന്നെടുത്ത 18 ലക്ഷം രൂപ രണ്ടംഗ സംഘം തട്ടിയെടുത്തെന്നാണ് പൊലീസിനോടും അയല്വാസികളോടും പറഞ്ഞത്.
മുറിക്കകത്തും തിണ്ണയിലും മറ്റ് മുളകുപൊടി വിതറുകയും ചെയ്തിരുന്നു. എന്നാല് പൊലീസിന് സംശയം തോന്നുന്ന ചില കാര്യങ്ങള് മുറിയിലുണ്ടായിരുന്നു. 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പറഞ്ഞിടത്ത് തന്നെ നാല് ലക്ഷം രൂപ ഇരുന്നത് നഷ്ടപെട്ടിരുന്നില്ല. വീട്ടമ്മ കഴുത്തില് അണിഞ്ഞ നാല് പവന്റെ സ്വര്ണമാല സുരക്ഷിതവും ആയിരുന്നു. ഇതാണ് സംശയം ജനിപ്പിച്ചത്.
ഇതോടെ പൊലീസ് വിശദമായി വീട്ടമ്മയെ ചോദ്യം ചെയ്തതോടെയാണ് പരാതി കള്ളപ്പരാതിയാണെന്ന് മനസിലായത്. ചൊവ്വയും ബുധനുമായി പലര്ക്കും ചിട്ടിപ്പണം കൊടുക്കേണ്ടതുണ്ട്. പലിശ കൊടുത്ത പണം കിട്ടാത്തതിനാല് ചിട്ടിപ്പണം കൊടുക്കാനാകില്ലെന്ന് വന്നതോടെയാണ് വ്യാജ മോഷണം പൊളിഞ്ഞത്.