റിപ്പോര്ട്ടിലൂടെ പുറത്തുവന്നത് നേരത്തെ സംശയിക്കുന്ന കാര്യങ്ങള്: കെ കെ ശൈലജ

സിനിമ മേഖല ശുദ്ധീകരിക്കാന് സിനിമയില് തന്നെയുള്ളവര് മുന്കയ്യെടുക്കണമെന്നും കെ കെ ശൈലജ

dot image

കണ്ണൂര്: ഹേമ കമ്മിറ്റി റിപ്പോര്ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെ കെ ശൈലജ എംഎല്എ. നേരത്തെ സംശയിക്കുന്ന കാര്യങ്ങളാണ് റിപ്പോര്ട്ടിലൂടെ പുറത്തുവന്നത്. സിനിമാ മേഖലയില് മാത്രമല്ല ഇത്തരം ചൂഷണങ്ങള് പല തൊഴിലിടങ്ങളിലും സ്ത്രീകള് ചൂഷണം നേരിടുന്നു. സിനിമ മേഖല ശുദ്ധീകരിക്കാന് സിനിമയില് തന്നെയുള്ളവര് മുന്കയ്യെടുക്കണമെന്നും അവര് ആവശ്യപ്പെട്ടു.

സര്ക്കാര് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അരാജകത്വം ഇല്ലാതാക്കാന് സര്ക്കാര് നടപടികള് സ്വീകരിക്കും. പരാതി ലഭിച്ചാല് സര്ക്കാര് നിയമനടപടി സ്വീകരിക്കും. രഹസ്യമൊഴിയില് പറയുന്ന പേരുകള് പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം. റിപ്പോര്ട്ട് പുറത്ത് വിടുന്നത് മനഃപൂര്വ്വം വൈകിപ്പിച്ചിട്ടില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

അനിശ്ചിതത്വങ്ങള്ക്കൊടുവില് ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്ട്ടിലുള്ളത്. വനിതാ പ്രവര്ത്തകര് നേരിട്ട കടുത്ത ക്രൂരതകള് വിശദീകരിക്കുന്ന റിപ്പോര്ട്ടില് സിനിമയിലെ പ്രമുഖരായ താരങ്ങള്ക്കെതിരെയും സംവിധായകര്ക്കെതിരെയും നിര്മ്മാതാക്കള്ക്കെതിരെയും പരാമര്ശങ്ങളുണ്ട്. ജുഡീഷ്യല് അധികാരങ്ങളുള്ള ട്രിബ്യൂണല് വേണമെന്ന് റിപ്പോര്ട്ടില് ഹേമ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. വിരമിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല് അധ്യക്ഷരാക്കണമെന്നും നിര്ദേശമുണ്ട്.

മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്. ഓ?ഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്ട്ടില് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോര്ട്ടില് പരാമര്ശിക്കുന്നുണ്ട്. സിനിമാ മേഖലയില് നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് റിപ്പോര്ട്ട് പറഞ്ഞുവെക്കുന്നത്.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള് സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുന് ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്ക്കാര് രൂപീകരിച്ചത്. ചലച്ചിത്രമേഖലയില് സ്ത്രീകള് നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്ത്തനങ്ങള് പരിശോധിക്കാന് ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില് ആദ്യമായായിരുന്നു.

സിനിമാ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന് സര്ക്കാര് ഏതറ്റം വരെയും പോകും: വീണ ജോര്ജ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us