'എഫ്ഐആർ മാനത്തുനിന്ന് ഇടുമോ?'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എ കെ ബാലൻ

റിപ്പോർട്ട് പൂഴ്ത്തിവെക്കേണ്ട ആവശ്യം സർക്കാരിനില്ല

dot image

പാലക്കാട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആകാശത്തുനിന്ന് എഫ് ഐ ആർ ഇടാനാകില്ലെന്ന് മുൻ മന്ത്രിയും മുതിര്ന്ന സിപിഐഎം നേതാവുമായ എ കെ ബാലൻ. റിപ്പോർട്ട് പൂഴ്ത്തിവെക്കേണ്ട ആവശ്യം സർക്കാരിനില്ല. നിലവിലെ റിപ്പോർട്ട് പ്രകാരം കേസെടുക്കുന്നതിന് പ്രായോഗിക തടസങ്ങളുണ്ട്. സർക്കാരിന് വ്യക്തിപരമായ പരാതികൾ ലഭിച്ചിട്ടില്ല. അത്തരത്തിൽ പരാതി ലഭിക്കുകയും അവ പ്രസിദ്ധീകരിക്കാൻ സാധിക്കുകയും ചെയ്താൽ മാത്രമേ കേസെടുക്കാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത് ഹേമ കമ്മിറ്റിയുടെ ആവശ്യമായിരുന്നെന്നും കിട്ടിയ മൊഴികൾ പ്രകാരം നിയമനടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്കൂ'; രാജീവ് ഗാന്ധി പ്രതിമ നീക്കാൻ കെടിആർ, വെല്ലുവിളിച്ച് മുഖ്യമന്ത്രി

അതേസമയം ഹേമാ കമ്മിറ്റി റിപ്പോർട്ട് ശുപാർശ അതീവ പ്രാധാന്യത്തോടെ നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ക്രിയാത്മക ഇടപെടലാണ് സർക്കാർ നടത്തിയതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. സിനിമ മേഖല കുത്തഴിഞ്ഞതാണെന്ന അഭിപ്രായമില്ല. അതിലെ സാങ്കേതിക പ്രവർത്തകർ അസന്മാർഗികളാണെന്നോ സർക്കാരിന് അഭിപ്രായമില്ല. ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരി എറിയുന്ന സമീപനം നമ്മുടെ സിനിമാ മേഖലയുടെ വളർച്ച തടയും. സിനിമക്ക് ഉള്ളിൽ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകൾ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും ഫീൽഡ് ഔട്ടാക്കാൻ ആരും അധികാരം ഉപയോഗിക്കരുത്. കഴിവും സർഗ്ഗാത്മകഥയുമായിരിക്കണം മാനദണ്ഡം. ചൂഷകർക്ക് ഒപ്പമല്ല സർക്കാർ. ചൂഷണം നേരിടുന്നവർക്ക് ഒപ്പമായിരിക്കും സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'റിപ്പോർട്ട് 400 പേജുകൾ ഉണ്ടായിരുന്നു. പ്രസിദ്ധീകരിക്കാത്ത വിവരങ്ങളുമുണ്ട്. അത് പുറത്ത് വിടാൻ കോടതി അനുമതി ലഭിച്ചാൽ മൊഴികൾ പ്രസിദ്ധീകരിക്കാം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാം,' അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വനിത ഐപിഎസ് ഓഫീസര് അന്വേഷിക്കണം; നാളെമഹിളാ കോണ്ഗ്രസ് മാര്ച്ച്

ഒന്നാം പിണറായി സർക്കാരിന്റെ ഭരണ സമയത്ത് എ കെ ബാലൻ സാംസ്കാരിക വകുപ്പ് മന്ത്രിയായപ്പോഴായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപപ്പെടുന്നത്. ലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്.

റിപ്പോര്ട്ട് പുറത്തുവന്നത് നല്ലത്, ആരും പറഞ്ഞിട്ടില്ല, പറഞ്ഞാല് നടപടിയെടുക്കും: ഗണേഷ്കുമാര്

ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. 2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങൾ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായായിരുന്നു.

dot image
To advertise here,contact us
dot image