
തൃശൂർ: നാടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മൽ (90) അന്തരിച്ചു. 200 ലധികം നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് 1.30യോടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം രാധ. മകൻ: ലോന ബ്രിന്നർ. മരുമകൾ: സുനിത ബ്രിന്നർ.