ഹേമ കമ്മിറ്റി റിപ്പോര്ട്ടില് ഗേള് എന്ന് പരാമര്ശം; പോക്സോ നിയമപ്രകാരം കേസ് എടുക്കണമെന്ന് പരാതി

പ്രായപൂര്ത്തിയാകാത്ത സ്ത്രീകള്ക്ക് നേരെ നടന്ന അതിക്രമങ്ങള്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ വിവരങ്ങളിന്മേല് പോസ്കോ നിയമ പ്രകാരം കേസെടുക്കണമെന്ന് പരാതി. അല്ത്തിയ സ്ത്രീ കൂട്ടായ്മ കണ്വീനര് പി ജി ഉഷയാണ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്കിയത്.

പ്രായപൂര്ത്തിയാകാത്ത സ്ത്രീകള്ക്ക് നേരെ നടന്ന അതിക്രമങ്ങള്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്ട്ടില് ഗേള് എന്ന പരാമര്ശമുള്ളതായും പരാതിയില് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ വസ്തുതകള് പരിശോധിച്ച്, ഇരയാക്കപ്പെട്ട പെണ്കുട്ടിയുടെ സ്വകാര്യത പൂര്ണമായും സംരക്ഷിച്ചുകൊണ്ട് പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് പരാതിയില് ആവശ്യപ്പെടുന്നു. പെണ്കുട്ടികള് അനുഭവിച്ച മാനസികവും ശാരീരികവും സാമൂഹ്യവുമായ വേദനകള് ഉള്ക്കൊണ്ട് പോക്സോ നിയമപ്രകാരം നഷ്ടപരിഹാരം നല്കണം. കലാരംഗത്ത് പ്രവര്ത്തിക്കുന്ന പെണ്കുട്ടികള്ക്ക് നിര്ഭയമായ പ്രവര്ത്തനത്തിനും വളര്ച്ചയ്ക്കും ഈ നടപടികള് അത്യാവശ്യമാണ്. കേരള സര്ക്കാര് നിയോഗിച്ച മുന് ഹൈക്കോടതി ജഡ്ജി നയിച്ച ഒരു കമ്മിറ്റി നേരിട്ട് ശേഖരിച്ച വസ്തുതകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില് ഉണ്ടായ റിപ്പോര്ട്ട് പ്രധാനമാണ്. അതിന്മേല് സമയബന്ധിതമായി നടപടികള് എടുക്കേണ്ടത് സര്ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പരാതിയില് പറയുന്നു.

dot image
To advertise here,contact us
dot image