മഞ്ചേരിയിലെ സന്തോഷ് ട്രോഫി; ടിക്കറ്റെടുത്തിട്ടും ഫൈനൽ കാണാനായില്ലെന്ന ഹര്ജിയിൽ അനുകൂല വിധി

മലപ്പുറം ആതിഥ്യമരുളിയ സന്തോഷ് ട്രോഫി മത്സരങ്ങൾ കോട്ടപ്പടിയിലും പയ്യനാട് സ്റ്റേഡിയത്തിലുമായാണ് നടന്നത്

dot image

മലപ്പുറം: മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി ടൂർണ്ണമെൻ്റിൽ ടിക്കറ്റെടുത്തിട്ടും ഫൈനൽ മത്സരം കാണാനായില്ലെന്ന ഹര്ജിയിൽ അനുകൂല വിധി. ടിക്കറ്റെടുത്തിട്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കമ്മിഷന് മുമ്പാകെ സമർപ്പിച്ച ഹര്ജിയിലാണ് അനുകൂല വിധി. കളി കാണാതെ മടങ്ങിയ കാണികള്ക്ക് ടിക്കറ്റ് തുക തിരിച്ച് നല്കാനും 10,000 രൂപ നഷ്ടപരിഹാരം നല്കാനുമാണ് കമ്മീഷന് ഉത്തരവ്.

മലപ്പുറം കാവനൂര് സ്വദേശി കെ പി മുഹമ്മദ് ഇഖ്ബാല്, കൊല്ലം മങ്ങാട്ട് സ്വദേശി മനോഷ് ബാബു, നസീം കരിപ്പകശ്ശേരി എന്നിവരാണ് ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷന്, മലപ്പുറം ജില്ലാ സ്പോര്ട്സ് കൗണ്സില് എന്നിവരെ എതിർകക്ഷികളാക്കി കമ്മീഷന് മുമ്പാകെ പരാതി നല്കിയത്. 30 ദിവസത്തിനകം നഷ്ടപരിഹാര തുക നല്കണമെന്നും അല്ലാത്തപക്ഷം ഒൻപത് ശതമാനം പലിശ ഈടാക്കാമെന്നും മലപ്പുറം ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന് ഉത്തരവിൽ പറയുന്നു. പരാതിക്കാര്ക്ക് വേണ്ടി അഭിഭാഷകരായ പി സാദിഖലി അരീക്കോട്, എൻ എച്ച് ഫവാസ് ഫര്ഹാന് എന്നിവര് ഹാജരായി.

മലപ്പുറം ആതിഥ്യമരുളിയ സന്തോഷ് ട്രോഫി മത്സരങ്ങൾ കോട്ടപ്പടിയിലും പയ്യനാട് സ്റ്റേഡിയത്തിലുമായാണ് നടന്നത്. കോട്ടപ്പടിയിൽ ചുരുക്കം കാണികളാണ് എത്തിയിരുന്നത്. എന്നാൽ കേരളത്തിൻ്റെ മത്സരം നടന്ന ദിവസങ്ങളിൽ ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികൾ പയ്യനാട്ടേക്ക് ഇരച്ചെത്തിയിരുന്നു. 25000 കാണികളെ ഉൾക്കൊള്ളാനുള്ള ഗാലറിയാണ് പയ്യനാട് സ്റ്റേഡിയത്തിലുള്ളത്. കേരളവും ബംഗാളും തമ്മിലായിരുന്നു പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ ആതിഥേയരായ കേരളമാണ് കീരിടം ചൂടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us