കാഫിർ വിവാദം: സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് കെ കെ ലതിക

'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായി സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്.'

dot image

കോഴിക്കോട്: കാഫിർ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് സിപിഐഎം നേതാവ് കെ കെ ലതിക. നിയമപരമായി തെളിയിക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വർഗീയ പ്രചരണം നടത്തി. വീടുകൾ കയറി വർഗീയ വിഭജനം നടത്തിയെന്നും കെ കെ ലതിക പറഞ്ഞു. ഇടത്പക്ഷത്തെ ഒരാൾക്കും സ്ക്രീൻ ഷോട്ട് വിഷയത്തിൽ പങ്കുണ്ടാകില്ല. സ്ക്രീൻഷോട്ടിന്റെ ഉറവിടം റിബേഷ് പറയാത്തതിന് കാരണങ്ങൾ ഉണ്ടാകും. വർഗീയമായ പ്രചരണം നടത്തരുതെന്ന് കൃത്യമായ നിർദേശം ഉണ്ടായിരുന്നുവെന്നും കെ കെ ലതിക കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിലും കെ കെ ലതിക പ്രതികരിച്ചു. നിയമപരമായി സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. സ്ത്രീപക്ഷ ഗവണ്മെന്റ് ആയതുകൊണ്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. എല്ലാ സംഭവങ്ങളിലും കേസ് എടുക്കാൻ പറ്റില്ല. വ്യക്തികൾ പരാതി കൊടുത്താൽ മാത്രമേ കേസ് എടുക്കുവെന്ന് കെ കെ ലതിക പ്രതികരിച്ചു.

'റിപ്പോര്ട്ട് പുറത്ത് വന്നതില് സന്തോഷം';സര്ക്കാരിന്റെ കോണ്ക്ലേവ് അല്ല പരിഹാരമെന്ന് ജോളി ചിറയത്ത്

വിവാദമായ വ്യാജ കാഫിർ സ്ക്രീൻഷോട്ട് മുൻ എംഎൽഎയും സിപിഐഎം നേതാവുമായ കെ കെ ലതിക ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. വിവാദങ്ങൾ ഉണ്ടായപ്പോഴും പിൻവലിക്കാതിരുന്ന പോസ്റ്റ് പിന്നീട് വിമർശനമുയർന്നതോടെയാണ് പിൻവലിച്ചത്. 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പില് സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റിബേഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീന്ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലില് ഇയാള് പറഞ്ഞത്. റിബേഷിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വടകരയിലെ 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര് ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയില് അറിയിച്ചിരുന്നു. റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന് എന്ന വാട്സ് ആപ്പ് വഴിയും 'കാഫിര്' വ്യാജ സ്ക്രീന് ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില് നല്കിയ വിശദമായ റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചിരുന്നു.

2024 ഏപ്രില് 25ന് ഉച്ചക്ക് 2.13നാണ് റെഡ് എന്കൗണ്ടര് വാട്സ്ആപ്പ് ഗ്രൂപ്പില് സ്ക്രീന്ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നത്. ഏപ്രില് 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയന് വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്തു. അമല് റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കള് എന്ന ഫേസ്ബുക്ക് പേജില് സ്ക്രീന്ഷോട്ട് പ്രചരിച്ചു. അതില് അഡ്മിന് മനീഷ് ആണ് സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീന്ഷോട്ട് പ്രചരിച്ചു. അഡ്മിന് അബ്ബാസ് ആണ് പോരാളി ഷാജി പേജില് ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു.

dot image
To advertise here,contact us
dot image