തൊടുപുഴ: തുടർച്ചയായി മഴ പെയ്താൽ ഡാം നിലനിൽക്കില്ലായെന്നാണ് പഠന റിപ്പോർട്ടുകളെന്ന് ഡീൻ കുര്യാക്കോസ് എം പി. റിപ്പോർട്ടർ ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു ഇടുക്കി എം പി. ഇടുക്കി പാർലമെൻ്റിൻ്റെ മാത്രം പ്രശ്നമല്ല, ഇത് കേരളത്തിൻ്റെ മൊത്തം പ്രശ്നമാണെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു. മുല്ലപെരിയാറിൽ പരിഹാര നടപടി വേണം. 2022 ഏപ്രിൽ മാസം എട്ടാം തീയതിയിൽ വന്ന വിധിയിൽ കൃത്യമായി പറയുന്നുണ്ട്. സൂപ്രവൈസറി കമ്മിറ്റിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും 2021ൽ പാസാക്കിയ ഡാം സേഫ്റ്റി ആക്ടിനനസുരിച്ച് ഫോം ചെയ്യേണ്ടതായിട്ടുള്ള നാഷ്ണൽ ഡാം സേഫ്റ്റി അതോറിറ്റിയിലേക്ക് മാറണം എന്നാണുള്ളതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
'മുല്ലപെരിയാർ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഡോക്ടർ ജോർജ് ജോസഫിന്റെ ഹർജിയുടെ ഭാഗമായി 2021ൽ ലഭിച്ച വിധിയുടെ അടിസ്ഥാനത്തിൽ ഡാമിന്റെ ഷട്ടർ മാനേജ്മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയമപ്രകാരം പാലിക്കപ്പെടണം, ഏറ്റവും സൈൻ്റിഫിക്കായിട്ടുള്ള ഇൻസ്ട്രുമെൻ്റേഷൻ, ഇങ്ങനെയുള്ള കാര്യങ്ങളിലാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് വിധി ഉണ്ടായത്.
നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി രൂപീകൃതമായാൽ ഡാമുകളുടെ സുരക്ഷ ഭീഷണിയെ കുറിച്ച് അഡ്രസ്സ് ചെയ്യുക എന്നുള്ളതാണ് ഉത്തരവാദിത്തം. അതിന്റെ പരിധിയിലേക്ക് മുല്ലപെരിയാർ ഡാമിൻ്റെ കാര്യങ്ങൾ കടത്തിവിടാൻ പറ്റുന്ന ഏറ്റവും അനുകൂലമായ സാഹചര്യമായിരുന്നു 2022ലെ സുപ്രീംകോടതിയുടെ ഡയറക്ഷന് ശേഷം വന്നത്. ദൗർഭാഗ്യവശാൽ അത് ഉപയോഗപ്പെടുത്താൻ സാധിച്ചില്ല.
പാർലമെന്റിൽ താൻ ഉന്നയിച്ച വിഷയം അതായിരുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നാഷണൽ അതോറിറ്റി ഫുൾ ഫെഡ്ജ്ഡ് ആയിട്ടുള്ള ഫുൾ ഫോർമേഷൻ യാഥാർത്ഥ്യമാക്കുകയും സംസ്ഥാന സർക്കാർ അതിലേക്ക് സൂപ്രവൈസറി കമ്മിറ്റിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തുകഴിഞ്ഞാൽ ഇതിനൊരു പുതിയ മാനമുണ്ടാകും.
ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ ചർച്ച ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട സുരക്ഷ ഭീഷണി എന്ന് പറുന്നത് അതിവർഷവും മേഘസ്ഫോടനവുമാണ്. ഇപ്പോൾ എവിടെയാണ് കൂടുതൽ മഴപെയ്യുന്നതെന്ന് പറയാൻ സാധിക്കില്ല. എല്ലാ പഠന റിപ്പോർട്ടുകളും ആശങ്കയിലാക്കിയ കാര്യം തുടർച്ചായി മഴ പെയ്താൽ ഡാം നിലനിൽക്കില്ലാ എന്നുള്ളതാണ്. വയനാട് ദുരന്തത്തിന്റ പശ്ചാത്തലത്തിൽ ഇനി ഒരു ദുരന്തം ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒന്നാമതായി ചർച്ച ചെയ്യേണ്ടത് മുല്ലപെരിയാർ ഭീഷണിയെയാണ്. 50 ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ആശങ്ക ആര് പരിഹരിക്കും. അനുകൂലമായ നിയമനിർമ്മാണ മുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് പ്രധാനപ്പെട്ട് വിഷയം.
ജനങ്ങളുടെ ആശങ്കയെ തള്ളിപ്പറയാൻ സാധിക്കില്ല. ഞാൻ അവിടെ നിന്നുള്ള ജനപ്രതിനിധിയാണ്. ഓരോ വർഷവും മഴ കൂടുമ്പോൾ അവരുെട ആശങ്ക എത്രത്തോളമുണ്ടെന്ന് നേരിട്ട് മനസ്സിലാക്കി അതിൽ ഇടപെട്ടിട്ടുള്ളയാളാണ്. ഇപപ്പോൾ ഡാം തുറന്നു വിടുമ്പോഴുള്ള പ്രതിസന്ധി ഒഴിവാക്കാൻ വേണ്ടി എത്രമാത്രം കഷ്ടപ്പെടുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. സർക്കാരുകൾക്ക് ഇടപെടാൻ സാധ്യതകൾ നിലനിൽക്കുമ്പോൾ അതിലേക്ക് നമ്മൾ കൊണ്ടുവരണമെന്നുള്ളതാണ്.