സ്വർണവുമായി കടന്നു, മുംബൈയിൽ 4 ജ്വല്ലറികളുടെ ഉടമ; 18 വർഷത്തിന് ശേഷം സാഹസികമായി പിടികൂടി പൊലീസ്

ഗുണ്ടാ സംഘങ്ങളുമായാണ് പ്രതി മുംബൈയിൽ കഴിഞ്ഞിരുന്നത്

dot image

കൊച്ചി: പതിനെട്ടു വർഷം മുൻപ് സ്വർണവുമായി മൂവാറ്റുപുഴയിൽ നിന്ന് മുങ്ങിയ പ്രതി മുംബൈയിൽ പൊലീസ് പിടിയിൽ. പ്രതിയെ തിരഞ്ഞ് മുംബൈയിൽ എത്തിയ കേരളാ പൊലീസ് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് 4 ജ്വല്ലറികളുടെ ഉടമയായ കോടീശ്വരനെയാണ്. ആഡംബര ബംഗ്ലാവില് ഗുണ്ടാ സംഘങ്ങളുമായാണ് പ്രതി മുംബൈയിൽ കഴിഞ്ഞിരുന്നത്.

2006ലാണ് മൂവാറ്റുപുഴ കല്ലറയ്ക്കൽ ജ്വല്ലറിയിൽ നിന്ന് 30 പവൻ സ്വർണം മോഷണം പോയത്. നവകേരള സദസ്സിൽ ജ്വല്ലറി ഉടമ നൽകിയ പരാതിയെത്തുടർന്നാണു പ്രതിയെത്തേടി പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. കടയിലെ വിശ്വസ്ഥനായ സ്വർണപ്പണിക്കാരനായിരുന്നു മഹീന്ദ്ര ഹശ്ബ യാദവ് എന്ന കേസിലെ പ്രതി. 15 വർഷത്തോളം കുടുംബസമേതം മൂവാറ്റുപുഴയിലായിരുന്നു താമസം. എട്ട് വർഷം ഇതേ ജ്വല്ലറിയിൽ ജോലി ചെയ്തു. ഉടമ ഒട്ടും സംശയിച്ചില്ല. ഒരു ദിവസം സ്വർണവുമായി കുടുംബ സമേതം ഇയാൾ കടന്നുകളയുകയായിരുന്നു.

മൂവാറ്റുപുഴയിലെ സുഹൃത്തിൽനിന്ന് ഒന്നര ലക്ഷം രൂപ വായ്പയും വാങ്ങിയാണ് ഇയാൾ സ്ഥലം വിട്ട് പോയത്. പൊലീസ് മുംബൈയിൽ അടക്കം തിരഞ്ഞു. രണ്ട് വർഷത്തിന് ശേഷം അന്വേഷണവും നിലച്ചു. ജ്വല്ലറി ഉടമ വേണുഗോപാലിന് 18 വർഷങ്ങൾക്ക് ശേഷം കിട്ടിയ വിവരമാണ് പുനരന്വേഷണത്തിന് വഴിയൊരുക്കിയത്. മൂവാറ്റുപുഴയിലെ പ്രത്യേക അന്വേഷണ സംഘം അതി സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

ചൂരൽമല ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ടു;അനീഷിന് പുതിയ ജീപ്പ് വാങ്ങി നൽകുമെന്ന് ഡിവൈഎഫ്ഐ

എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് പുനരന്വേഷണം നടത്തിയത്. പ്രതിയുടെയും മക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ മുംബൈയിലെത്തിച്ചത്. ചില തിരിച്ചറിയൽ രേഖകളിൽ നിന്ന് മക്കളുടെ അക്കൗണ്ടുകൾ കണ്ടെത്തി. ആദ്യം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 15 കിലോമീറ്റർ മാറി മറ്റൊരു ഗ്രാമത്തിലായിരുന്നു പ്രതി. ഇതിന് സമീപത്ത് തന്നെയാണ് ജ്വല്ലറികൾ.

ഇയാൾ സ്വർണ മോഷണ കേസ് പ്രതിയാണെന്ന് നാട്ടുകാർ പോലും ആദ്യം വിശ്വസിച്ചില്ല. മോഷ്ടിച്ചതിന്റെ ഇരട്ടി സ്വർണം തരാമെന്നും വിട്ടയക്കണമെന്നുമായിരുന്നു 53 കാരനായ പ്രതിയുടെ അപേക്ഷ. പല വഴികളിലൂടെ ഗുണ്ടാ സംഘങ്ങളെ വെട്ടിച്ച് പൂനെ വിമാനത്താവളത്തിലൂടെയാണ് പ്രതിയെ പൊലീസ് കൊണ്ടുവന്നത്. രണ്ട് ദിവസം കൊണ്ട് പ്രതിയുമായി തിരിച്ചെത്തി. മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, വിഷ്ണു രാജു, കെ കെ രാജേഷ്, പി കെ വിനാസ്, പി സി ജയകുമാർ എന്നിവർ അടങ്ങുന്ന ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us