കാണാതായ പെണ്കുട്ടി കേരളപൊലീസിന്റെ സുരക്ഷിതത്വത്തിൽ; നാളെ കേരളത്തിലേക്ക് മടങ്ങും

ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരിക്കും കുട്ടിയെ താമസിപ്പിക്കുക.

dot image

വിശാഖപട്ടണം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്കുട്ടിയെ കേരള പൊലീസ് ഏറ്റെടുത്തു. വിശാഖപട്ടണത്ത് നിന്ന് നാളെ കേരളത്തിലേക്ക് മടങ്ങും. ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരിക്കും കുട്ടിയെ താമസിപ്പിക്കുക. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് കേരള എക്സ്പ്രസില് കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എത്തും.

കേരള പൊലീസ് സംഘം ഇന്ന് രാവിലെയാണ് വിശാഖപട്ടണത്ത് എത്തിയത്. അവിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിനുള്ള കുട്ടിയ്ക്ക്, അസമിലേക്ക് പോകണമെന്ന ആഗ്രഹമാണ് കഴിഞ്ഞ ദിവസം മലയാളി സമാജം പ്രവർത്തകരോട് കുട്ടി പങ്കുവെച്ചത്.

പലരും ആത്മഹത്യയുടെ വക്കിലാണ്, സിനിമ മേഖലയിലെ കുറേ പേർ മൃഗങ്ങൾ: കൃഷ്ണകുമാർ

തിരിച്ച് അസമിലേക്ക് പോയാല് മതിയെന്നാണ് പെണ്കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചത്. അമ്മയോടൊപ്പം നിൽക്കാൻ താല്പര്യമില്ല. അമ്മ വീട്ടുജോലികൾ കൂടുതൽ ചെയ്യിക്കുന്നുവെന്നും കുട്ടി മലയാളി സമാജം പ്രവർത്തകരോട് പറഞ്ഞു. പഠിക്കാനാണ് കൂടുതൽ ഇഷ്ടം. അസമിൽ തിരികെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അസമിൽ അപ്പൂപ്പനും അമ്മൂമ്മയും തന്നെ പഠിപ്പിക്കുമെന്നും കുട്ടി പറഞ്ഞു. പ്രത്യേക അനുവാദം വാങ്ങി മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

കുട്ടിയെ ഏറ്റുവാങ്ങാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി) അംഗങ്ങൾ വിശാഖപട്ടണത്തേക്ക് പോയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗമാണ് സംഘം തിരിച്ചത്. നിലവില് കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശിയുടെ മകളെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതല് കഴക്കൂട്ടത്തെ വാടക വീട്ടില് നിന്നാണ് കാണാതായത്. അയല്വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. തുടര്ന്ന് മാതാപിതാക്കള് കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us