'ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തു, സിനിമാ മേഖലയെ മുഴുവൻ തിന്മയുടെ കേന്ദ്രമായി കാണരുത്'; ടൊവിനോ

ഇത് മലയാള സിനിമാ മേഖലയിൽ മാത്രം നടക്കുന്നതാണെന്ന് പറയുകയാണെങ്കിൽ അത് വളരെ വിഷമമുണ്ടാക്കുന്നതാണ്

dot image

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി കൊടുത്തിരുന്നെന്ന് വെളിപ്പെടുത്തി നടൻ ടൊവിനോ തോമസ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നുപറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നുവെന്നും സിനിമാ മേഖലയെ മുഴുവൻ തിന്മകളുടെ കേന്ദ്രമായി പ്രേക്ഷകർ കാണരുതെന്നും ടൊവിനോ പറഞ്ഞു.

'ഞാൻ കമ്മിറ്റിയോട് സംസാരിച്ചിട്ടുണ്ട്. മലയാള സിനിമാ മേഖലയെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണിത്. അതുകൊണ്ടാണ് മലയാള സിനിമ ലോകത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി മാത്രം നമ്മൾ ചർച്ച ചെയ്യുന്നത്. ഇത്തരമൊരു കമ്മിറ്റി സിനിമയല്ലാതെ മറ്റേതെങ്കിലും മേഖലയെ അടിസ്ഥാനമാക്കി പഠനം നടത്തുകയാണെങ്കിൽ, ഇതുപോലുള്ള സംഭവങ്ങൾ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണെന്ന് മനസിലാക്കാൻ സാധിക്കുമെന്നും' ടൊവിനോ പറഞ്ഞു.

'സ്ത്രീ' വീണ്ടും വരുന്നു, മൂന്നാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാണെന്ന് അഭിഷേക് ബാനർജി

ജനങ്ങൾ ഇത് മലയാള സിനിമാ മേഖലയിൽ മാത്രം നടക്കുന്നതാണെന്ന് പറയുകയാണെങ്കിൽ അത് വളരെ വിഷമമുണ്ടാക്കുന്നതാണ്. കാരണം താനും മലയാള സിനിമയുടെ ഒരു ഭാഗമാണ് ' എന്നും താരം പ്രതികരിച്ചു.

പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ഇത്തരമൊരു ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കണം. ശിക്ഷിക്കപ്പെടുക മാത്രമല്ല, ഇത് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ജോലിസ്ഥലം സ്ത്രീകൾക്ക് സുരക്ഷിതമാക്കാൻ അത്തരമൊരു അവബോധവും അറിവും ഉണ്ടായിരിക്കണമെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us