കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെ സിനിമയിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്ത് വരുന്നത്. സിനിമയെ നിയന്ത്രിക്കുന്നത് പവർ ഗ്രൂപ്പാണെന്നും പലരും പറയാതിരിക്കുന്നത് അവസരങ്ങൾ നഷ്ടപ്പെടുമെന്ന് പേടിച്ചിട്ടാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകനും ക്യാമറമാനുമായ വേണു.
'15 പേരല്ല അതിൽ കൂടുതൽ പേരടങ്ങുന്ന പവർ ഗ്രൂപ്പാണ് സിനിമയെ നിയന്ത്രിക്കുന്നത്. സാമ്പത്തിക ലാഭത്തിന് വേണ്ടി പവർ ഗ്രൂപ്പിനെ ചിലർ ഉപയോഗിക്കുന്നുവെന്നും വേണു പറഞ്ഞു. സിനിമാ മേഖലയിൽ തൊഴിൽ നിഷേധം ഉണ്ട്. താൽപര്യം ഇല്ലാത്തവർക്ക് തൊഴിൽ നൽകാതിരിക്കാൻ ചിലരെ കൊണ്ട് പറയിപ്പിക്കുന്ന പ്രവണത കൂടുതലുമാണ്. തനിക്കും ഒന്നിലധികം തവണ ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും' വേണു പറഞ്ഞു.
ലൈംഗിക താൽപര്യത്തോടെ സമീപിക്കുന്ന സാഹചര്യങ്ങളെ ഏത് മേഖലയിലാണെങ്കിലും അനുവദിക്കാനാകില്ല. സ്ത്രീകളെ സ്ത്രീകളായി കാണണം. കോൺക്ലോവ് കൊണ്ടൊന്നും കാര്യമില്ലെന്നും വേണു പറഞ്ഞു. പലരും അനുഭവങ്ങൾ തുറന്ന് പറയാതിരിക്കുന്നത് അവസരങ്ങൾ നഷ്ടപ്പെടുമെന്ന പേടിയിലാണെന്നും വേണു കൂട്ടിച്ചേർത്തു.
'ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തു, സിനിമാ മേഖലയെ മുഴുവൻ തിന്മയുടെ കേന്ദ്രമായി കാണരുത്'; ടൊവിനോറിപ്പോർട്ടിലെ കടുംവെട്ടുകളെ കുറിച്ചും വേണു പരാമർശിച്ചു. സർക്കാരും ആത്യന്തികമായി ചില വ്യക്തികളാണെന്നും അവർക്കും ചിലരോട് ആരാധനയുണ്ടാകുമെന്നും ആയതിനാൽ തന്നെ ഇടപെടലുകൾ നടന്നിട്ടുണ്ടാകാമെന്നും വേണു പറഞ്ഞു. എല്ലാവർക്കും എന്തൊക്കെയോ പൊതിഞ്ഞു വയ്ക്കുന്നു എന്ന തോന്നൽ ഉണ്ടെന്നും വേണു കൂട്ടിച്ചേർത്തു.