ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം; കോൺക്ലേവിൽ നിന്ന് മാറിനിൽക്കും

ഹേമ കമ്മറ്റി റിപ്പോർട്ട് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. റിപ്പോർട്ടിൽ പരാമർശിക്കുന്ന പവർ ലോബിയിലുള്ളവരുടെ പേര് പുറത്ത് വിടണമെന്ന ആവശ്യമാണ് പ്രധാനമനായും പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയ കോൺക്ലേവ് ഹേമ റിപ്പോർട്ടിൽ പറയുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവില്ലെന്നും സർക്കാരിന് നിയമ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും ഇന്നലെ റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

'റിപ്പോര്ട്ടിലെ വിവരങ്ങള് ഒളിച്ചുവെച്ചത് തെറ്റാണ്. അന്വേഷണം നടത്തേണ്ട നിയമപരമായ ബാധ്യത സര്ക്കാരിനുണ്ട്. വനിതാ ഐപിഎസ് ഓഫീസറെ കൊണ്ട് സംഭവങ്ങള് അന്വേഷിപ്പിക്കണം. സര്ക്കാര് പറയുന്ന ന്യായീകരണം പച്ചക്കള്ളമാണ്. റിപ്പോര്ട്ട് പുറത്തുവിടരുതെന്ന് പറയാന് ജസ്റ്റിസ് ഹേമയ്ക്ക് അധികാരമില്ല'; വിഡി സതീശൻ പറഞ്ഞു.

അതേസമയം ഹേമ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയും രംഗത്തെത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സർക്കാർ. ഹേമ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം മുദ്ര വെച്ച കവറിൽ ഹൈക്കോടതിക്ക് സമർപ്പിക്കണെമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാൻ ഇരകൾ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നടക്കം സർക്കാർ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമായിരിക്കെ പൊതു അഭിപ്രായത്തിനൊപ്പം ചേർന്ന് നിന്ന് പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോൺക്ലേവ് നടത്തുകയാണെങ്കിൽ പരിപാടിയിൽ നിന്ന് മാറി നിൽക്കാനും യുവജന സംഘടനകളുടെയും മഹിളാ കോൺഗ്രസിന്റെയുമെല്ലാം നേതൃത്വത്തിൽ സമര പരിപാടികൾ നടത്താനും യുഡിഎഫിൽ ആലോചനയുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്ട്ടില് ഗേള് എന്ന് പരാമര്ശം; പോക്സോ നിയമപ്രകാരം കേസ് എടുക്കണമെന്ന് പരാതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us