ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ട്; ഞെട്ടിക്കുന്നതെന്ന് സജിത മഠത്തിൽ

റിപ്പോർട്ട് കാണേണ്ട ആളുകൾ കണ്ടിട്ടുണ്ടാകും. അവരോട് അഭിപ്രായങ്ങൾ രഹസ്യമായി ചോദിച്ചിട്ടുണ്ടാകുമെന്നും സജിത വ്യക്തമാക്കി

dot image

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടില് കൂടുതല് പേജുകള് ഒഴിവാക്കിയ നടപടി വളരെ ഞെട്ടിക്കുന്നതെന്ന് നടി സജിത മഠത്തിൽ. ചില ഭാഗങ്ങൾ പുറത്തുവിടേണ്ട എന്ന് തീരുമാനിക്കുന്നത് സർക്കാരിന്റെ അപ്പുറത്തുള്ള ചില വ്യക്തികളാണെങ്കിൽ അത് വിഷമമുള്ള കാര്യമാണെന്നും സജിത പറഞ്ഞു. ഡബ്ല്യുസിസിയെ പരിഹസിക്കുന്ന നേതാക്കൾ കേരളത്തിലുണ്ട്. അവരാരും ഒരക്ഷരം ഇതുവരെ പറഞ്ഞിട്ടില്ല. അവരുടെ നിശബ്ദത പേടിപ്പെടുത്തുന്നതാണെന്നും സജിത പറഞ്ഞു. റിപ്പോർട്ട് കാണേണ്ട ആളുകൾ കണ്ടിട്ടുണ്ടാകും. അവരോട് അഭിപ്രായങ്ങൾ രഹസ്യമായി ചോദിച്ചിട്ടുണ്ടാകുമെന്നും സജിത വ്യക്തമാക്കി.

പ്രതികരിച്ച സ്ത്രീകളെല്ലാം പരിഹസിക്കപ്പെടുകയും ട്രോളുകളിലൂടെ അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. പരാതി നൽകിക്കൂടെ എന്ന് പറയുന്നവർ ഇരകൾ കടന്നുപോകുന്ന ട്രോമ മനസിലാക്കണം. ഇരകളായിട്ടുള്ള സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായിട്ടാണ് സർക്കാരിന്റെ ഈ നിലപാട് ഞാൻ മനസിലാക്കുന്നത്. റിപ്പോർട്ടിൽ കടുംവെട്ട് നടത്തിയെന്ന് കേൾക്കുന്നതിൽ ടെൻഷൻ ഉണ്ടെന്നും മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ഇത് ഒരു ചെറിയ പ്രശ്നമായി പറയുന്നത് പോലെ തോന്നുന്നുവെന്നും സജിത മഠത്തിൽ റിപ്പോർട്ടറിനോട് പറഞ്ഞു. മൊഴികളിൽ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ പറയുന്നത് വീണ്ടും പരാതി കൊടുക്കാനാണ്. എന്നാലും പ്രതീക്ഷിക്കാൻ വേറെ വഴിയില്ലാത്തത് കൊണ്ട് സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും സജിത പറഞ്ഞു.

വിവരാവകാശ കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് സർക്കാരിന്റെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടിമാറ്റൽ. റിപ്പോർട്ടിലെ തരാമെന്ന് പറഞ്ഞ ഭാഗം മുഴുവൻ തന്നില്ല. ഉത്തരവിൽ പറഞ്ഞതിലും അഞ്ച് പേജ് കുറച്ചാണ് റിപ്പോർട്ട് നൽകിയത്. നിർണായക വിവരം ഉൾപ്പെടുന്ന ഭാഗമാണ് വെട്ടിമാറ്റിയത്. റിപ്പോർട്ടിൻ്റെ വെട്ടിമാറ്റിയ ഭാഗം കൂടി ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെ പേജുകൾ അധികമായി ഒഴിവാക്കിയതായാണ് റിപ്പോർട്ടറിന്റെ കണ്ടെത്തൽ. 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകൾ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.

ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീം 21 ഖണ്ഡികകൾ ഒഴിവാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സർക്കാർ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണർ പുറത്തുവിടാൻ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ട്; 'വലിയ നിരാശയും നാണക്കേടും തോന്നുന്നു'; ആഷിഖ് അബു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us