വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന സെമിനാര് ഇന്ന്; ഡബ്ല്യുസിസി അംഗങ്ങൾ പങ്കെടുക്കും

കോഴിക്കോട് ടൗണ്ഹാളില്വെച്ച് നടക്കുന്ന സെമിനാർ രാവിലെ 10 മണിക്ക് ആരംഭിക്കും.

dot image

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ വനിതാ കമ്മീഷൻ ഇന്ന് സെമിനാര് സംഘടിപ്പിക്കും. 'തൊഴിലിടത്തിലെ സ്ത്രീ' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സെമിനാർ നടത്തുന്നത്. കോഴിക്കോട് ടൗണ്ഹാളില്വെച്ച് നടക്കുന്ന സെമിനാർ രാവിലെ 10 മണിക്ക് ആരംഭിക്കും.

വനിത കമ്മീഷന് അധ്യക്ഷ പി സതീദേവിയാണ് സെമിനാർ ഉദ്ഘാടനം ചെയ്യുക. തുടർന്ന് നടക്കുന്ന ചർച്ചയിൽ വിമൻ ഇൻ സിനിമ കളക്റ്റീവ് പ്രതിനിധികളായ സജിത മഠത്തില്, ദീദീ ദാമോദർ തുടങ്ങിയവരും വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീ പ്രതിനിധികളും പങ്കെടുക്കും.

മുണ്ടക്കൈ ഉരുള്പൊട്ടല്: സ്വമേധയാ സ്വീകരിച്ച ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളായിരിക്കും പ്രധാനമായും ചർച്ച ചെയ്യുക. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചകളും സെമിനാറിൽ നടക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us