തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തിൽ സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന് പ്രതിരോധം തീർത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആക്ഷേപത്തിൽ കേസെടുക്കാനാകില്ല. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കില്ലെന്നും മറിച്ച് പരാതി ലഭിച്ചാൽ എത്ര ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ല. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട് പ്രഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയൻ അത് തള്ളി. പരാതി ലഭിച്ചാൽ അന്വേഷിക്കും. ഇപ്പോള് പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനില് പരാതി നല്കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റൊണാള്ഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തണം: നിർദേശവുമായി മുന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച്സ്ത്രീ സുരക്ഷക്ക് ഏറ്റവും മുൻതൂക്കം നൽകുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളത്. ഏതെങ്കിലും തൊഴിൽമേഖലയിൽ സ്ത്രീകൾക്ക് എതിരെ അതിക്രമം നടന്നാൽ സർക്കാർ സ്ത്രീകൾക്കൊപ്പമായിരിക്കും.
വേതനത്തെ കുറിച്ച് നിർമാതാക്കളുമായി സംസാരിച്ചു. കൃത്യ വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിൽ പരാമർശിച്ച ഭൂരിഭാഗം കാര്യങ്ങളും സർക്കാർ പരിഹരിച്ചു കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'അതിജീവനം ആവശ്യം'; റിപ്പോര്ട്ടര് ടിവിയുടെ റീബില്ഡ് വയനാട് പദ്ധതി അഭിനന്ദനാര്ഹമെന്ന് ടി സിദ്ദിഖ്വ്യക്തിയെ ഹനിക്കുന്ന ഒരുകാര്യവും പുറത്തുവിടരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇപ്പോൾ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനിൽ പരാതി നൽകാതിരുന്നതെന്നും മന്ത്രി ചോദിച്ചു.
കഴിഞ്ഞ ദിവസം രഞ്ജിത് ലൈംഗികമായി അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര പറഞ്ഞു.
പിജി ഡോക്ടറുടെ കൊലപാതകം: കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭംസംഭവത്തിൽ നടി പരാതി നൽകുമെന്ന് സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. സംഭവദിവസം തന്നെ നടി തന്നോട് വിവരം പറഞ്ഞിരുന്നു. കെ ആർ മീരയ്ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. ശ്രീലേഖയെ ഓഡിഷനായി വിളിച്ചതല്ല. രഞ്ജിത്തിൻ്റെ ഫ്ലാറ്റിൽ വച്ചായിരുന്നു ശ്രീലേഖയ്ക്ക് ദുരനുഭവമുണ്ടായത്. കെ ആർ മീരയ്ക്ക് ഇക്കാര്യം അറിയാമായിരുന്നു. കെ ആർ മീര പൊതുവേദിയിൽ രഞ്ജിത്തിൻ്റെ പ്രവർത്തിയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെന്നും ജോഷി ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നതെന്ന് ശ്രീലേഖ മിത്ര പറഞ്ഞിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് കരുതിയതെന്നും എന്നാൽ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായതെന്നും മിത്ര പറഞ്ഞു.
'അഭിനയമറിയാതെ'; നടൻ സിദ്ദീഖിന്റെ ആത്മകഥ പ്രകാശനം ചെയ്തുഅതേസമയം ആരോപണങ്ങൾ തള്ളി രഞ്ജിത് രംഗത്തെത്തിയിരുന്നു. താൻ ആരോടും മോശമായി പെരുമാറിയിട്ടില്ല. പാലേരിമാണിക്യത്തിന്റെ ഓഡിഷന് ശ്രീലേഖ വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നുമായിരുന്നു രഞ്ജിത്തിൻ്റെ പ്രതികരണം.