'നോ പറയേണ്ടിടത്ത് നോ പറഞ്ഞു, കരാറൊപ്പിട്ട ഒൻപത് സിനിമകൾ നഷ്ടമായി' : ശ്വേതാ മേനോൻ

'വളരെ സ്ട്രോങ്ങ് ആയ നിലപാട് കൊണ്ട് എത്രയോ സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ കരാർ ഒപ്പിട്ട 9 സിനിമകൾ നഷ്ടമായി'

dot image

മലയാള സിനിമയില് പവര്ഗ്രൂപ്പ് ഉണ്ടാകാമെന്നും നോ പറയേണ്ടിടത്ത് താൻ കൃത്യമായി നോ പറഞ്ഞിട്ടുണ്ടെന്നും നടി ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ട്. കുറച്ച് താമസിച്ചുപോയി എന്ന അഭിപ്രായമുണ്ട്. സ്ത്രീകൾ അനുഭവിക്കുന്ന കുറെ പ്രശ്നങ്ങളെപ്പറ്റി താൻ കേട്ടിട്ടുണ്ട്. സ്ത്രീകൾ സ്വയം മുന്നോട്ട് വരണമെന്നാണ് തനിക്ക് പറയാനുള്ളത്. വളരെ സ്ട്രോങ്ങ് ആയ നിലപാട് കൊണ്ട് എത്രയോ സിനിമകൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ കരാർ ഒപ്പിട്ട 9 സിനിമകൾ നഷ്ടമായി. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്. ആ പവർ ഗ്രൂപ്പിൽ സ്ത്രീകളും ഉണ്ടാകുമെന്നും ശ്വേതാ മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഞാൻ അമ്മയുടെ വൈസ് പ്രസിഡൻ്റ് ആയിരുന്ന സമയത്ത് ജനറൽ ബോഡിയിൽ പോകുമ്പോൾ മൈക്കിൽ എല്ലാവരോടും ആർക്കെങ്കിലും എന്തെങ്കിലും പറയണമെങ്കിൽ മുന്നോട്ട് വരണമെന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ ആരും മുന്നോട്ട് വരാറില്ല. എനിക്ക് പറയാനുള്ളത് ഞാൻ പറയും, ഞാൻ ആരെയും കാത്തിരിക്കാറില്ല. സ്ത്രീകൾ എന്തുകൊണ്ട് സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്നില്ല എന്നെനിക്ക് മനസ്സിലാകുന്നില്ല. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന് വിശ്വസിക്കുന്നു. അവർ പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. നിയമം മാറേണ്ട സമയം കഴിഞ്ഞു. സിനിമയിലെ അനധികൃത വിലക്ക് എനിക്കും നേരിട്ടിട്ടുണ്ട്. രഞ്ജിത്തിനെതിരായ ആരോപണത്തിൽ പറയാനുള്ളത് അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്നാണ്', ശ്വേതാ മേനോൻ പറഞ്ഞു.

മീഡിയ തന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. എന്നോട് ആരും മോശമായി ഒന്നും ചോദിച്ചിട്ടില്ല. എന്റെ ആവശ്യങ്ങളിൽ നിർബന്ധം പിടിച്ചിരുന്നു. പീരിയഡ്സ് ഉള്ള സമയത്ത് വേറൊരു ഷോട്ട് വച്ചാൽ അത് ചെയ്യാൻ പറ്റില്ലെന്നു പറയും. നമ്മൾ പറഞ്ഞാൽ അല്ലേ അത് അവർക്കും അറിയാൻ പറ്റൂ. അത് തുറന്നു പറയണമെന്നും ശ്വേതാ മേനോൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, രഞ്ജിത്ത് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാലേരി മാണിക്യത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത് ശ്വേതാ മേനോനായിരുന്നു.

dot image
To advertise here,contact us
dot image