അനാവശ്യ വിവാദങ്ങളിലേക്ക് സർക്കാരിനെ വലിച്ചിഴയ്ക്കുന്നു, കണ്ണിൽ കാണുന്നതേ വിശ്വസിക്കാവൂ: ഗണേഷ് കുമാർ

സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വരുന്നതാണോ ശരിയെന്ന് ചോദിച്ച ഗണേഷ് കുമാർ നമ്മുടെ കണ്ണിൽ കാണുന്നതേ വിശ്വസിക്കാവൂവെന്നും കൂട്ടിച്ചേർത്തു

dot image

തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളിലേക്ക് സർക്കാരിനെ വലിച്ചിഴയ്ക്കുകയാണെന്നും ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ. ഇടതുപക്ഷ സർക്കാർ വലിയ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വരുന്നതാണോ ശരിയെന്ന് ചോദിച്ച ഗണേഷ് കുമാർ നമ്മുടെ കണ്ണിൽ കാണുന്നതേ വിശ്വസിക്കാവൂവെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസും ബിജെപിയും തമ്മിൽ നയപരമായി വലിയ വ്യത്യാസമൊന്നുമില്ല. ബിജെപിക്ക് കുറച്ച് വർഗീയത കൂടുതലാണ് എന്നേയുള്ളൂ. ഈ സർക്കാരിനെ വെടക്കാക്കി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ സംഘടനകളുമായി യുഡിഎഫ് സഖ്യമുണ്ടാക്കി മത്സരിക്കുന്നു. എല്ലാ വർഗീയ പാർട്ടികൾക്കും ഒപ്പം ചേരുകയാണ് യുഡിഎഫ്. ചില ചൊറി കേസുകൾ വരുമ്പോൾ അതിൻ്റെ പിറകേ പോകരുത്. വിവാദങ്ങളുടെ പിറകെ പോകാതെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കണം. വയനാട്ടിൽ രക്ഷാ പ്രവർത്തനത്തിന് പറത്തിയ ഹെലികോപ്ടറിൻ്റെ ബില്ല് എന്ന് വരുമോ?. ബെയ്ലി പാലം ഒക്കെ നിർമിച്ചു. മുമ്പ് ഇങ്ങനെ ബില്ല് തന്ന ചരിത്രമുണ്ട്. തലശ്ശേരിയിലെ ബിഷപ്പ് പറഞ്ഞത് കൊണ്ടല്ല റബ്ബറിന് വില കൂടിയത്. വില കുറഞ്ഞപ്പോൾ റബ്ബർ മരങ്ങൾ മുറിച്ച് മാറ്റി. അതോടെ ഡിമാൻ്റ് കൂടിയപ്പോൾ വില കൂടി. യുഡിഎഫ് ഭരിക്കുമ്പോൾ തൊടുപുഴ-മൂവാറ്റുപുഴ, പാല ഭാഗത്ത് മാത്രമാണ് വികസനം നടന്നത്. പിണറായി വിജയൻ്റെ ഭരണകാലത്താണ് ഗ്രാമീണ റോഡുകളടക്കം നിലവാരമുള്ളതായതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us