തിരുവനന്തപുരം: സമ്മതപത്രം നല്കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില് നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു. ചൂരല്മല-മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര് അഞ്ച് ദിവസത്തെ വേതനം നല്കണമെന്ന് സര്ക്കാര് അഭ്യര്ത്ഥിച്ചിരുന്നു.
സമ്മതപത്രം നല്കാത്തവര്ക്ക് പിഎഫ് ലോണ് അപേക്ഷ നല്കുന്നതിന് സ്പാര്ക്കില് നിലവില് തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം സിഎംഡിആര്എഫില് നല്കണമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്. ഇത്തരത്തില് സമാഹരിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേയ്ക്ക് മാറ്റും. എല്ലാ ജീവനക്കാരും തുക നല്കാനുള്ള സമ്മതപത്രം എഴുതി നല്കണമെന്നും ഉത്തരവില് വ്യക്തമാക്കിയിരുന്നു. അഞ്ചുദിവസത്തില് കുറവ് ശമ്പളം സംഭാവന ചെയ്യാന് അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷ സംഘടനകള് സാലറി ചലഞ്ച് ബഹിഷ്കരിക്കാന് തീരുമാനിച്ച