'സിനിമാ നടിയല്ലാത്തതുകൊണ്ടാണ് നന്നായി കൈകാര്യം ചെയ്യാനായത്'; സിദ്ദിഖിന് മറുപടിയുമായി സോണിയ തിലകൻ

നേരിട്ട പ്രശ്നത്തെ തനിക്ക് നന്നായി കൈാര്യം ചെയ്യാനായത് താൻ ഒരു സിനിമാ നടി അല്ലാത്തതുകൊണ്ടും ആ സംഘടനയിൽ അംഗമല്ലാത്തത് കൊണ്ടുമാണെന്ന് സോണിയ പറഞ്ഞു

dot image

തിരുവനന്തപുരം: എഎംഎംഎയുടെ പത്രസമ്മേളനത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സിദ്ദിഖിന് മറുപടിയുമായി നടൻ തിലകന്റെ മകൾ സോണിയാ തിലകൻ. നേരിട്ട പ്രശ്നത്തെ തനിക്ക് നന്നായി കൈാര്യം ചെയ്യാനായത് താൻ ഒരു സിനിമാ നടി അല്ലാത്തതുകൊണ്ടും ആ സംഘടനയിൽ അംഗമല്ലാത്തത് കൊണ്ടുമാണെന്ന് സോണിയ പറഞ്ഞു.

തനിക്കും മോശം അനുഭവമുണ്ടായെന്ന സോണിയയുടെ വെളിപ്പെടുത്തലിനോട് ‘അവർ അത് മനോഹരമായി കൈകാര്യം ചെയ്തു, അഭിനന്ദനങ്ങൾ’ എന്നായിരുന്നു പത്രസമ്മേളനത്തിൽ സിദ്ദിഖിന്റെ പ്രതികരണം. അതിന് മറുപടി പറയുകയായിരുന്നു സോണിയ. 'റിപ്പോർട്ട് പുറത്തുവന്നശേഷവും പരാതി കിട്ടിയിട്ടില്ലെന്നാണ് ‘അമ്മ’പറയുന്നത്. എന്നാൽ ഒരു പ്രമുഖ നടനെതിരേ ഒരു യൂട്യൂബർ നടത്തിയ പരാമർശങ്ങൾക്കെതിരെ ആ നടന്റെ പരാതി ഇല്ലാതെ തന്നെ നടപടിസ്വീകരിച്ച സംഘടനയാണ് അമ്മ. എന്നാൽ അതെ ഇൻഡസ്റ്റ്രിയിൽ നിന്ന് ഒരു നടി ആക്രമിക്കപ്പെട്ടപ്പോഴും, പല നടികളും പല കാലങ്ങളായി ആരോപണം ഉന്നയിച്ചപ്പോഴും 'അമ്മ' ഒന്നും ചെയ്തില്ലെന്നും സോണിയ തിലകൻ പറഞ്ഞു.

കോടതി ഇടപെടലിൽ പ്രതീക്ഷ, പേജുകളുടെ കൂടെ പേരുകളും പുറത്ത് വരട്ടെ: സോണിയ തിലകൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us