തിരുവനന്തപുരം: നാട്ടില് പോകാനിരിക്കുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ചെലവേറിയ ഓണക്കാലം. സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറയ്ക്കാൻ വിമാന കമ്പനികൾ ഇതുവരെ തയ്യാറായിട്ടില്ല. ഈ പ്രാവശ്യവും ടിക്കറ്റ് തുകയിൽ ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഓണക്കാലത്ത് കുടുംബമായി നാട്ടിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവർ യാത്രാ നിരക്ക് കൂട്ടിയതിനാൽ കടുത്ത പ്രതിസന്ധിയായിരിക്കും നേരിടാൻ പോകുന്നത്. വിദേശത്ത് അധ്വാനിച്ചു ഉണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നൽകേണ്ട ഗതികേടിലാണെന്നാണ് പ്രവാസികൾ പറയുന്നത്.
'സിദ്ധീഖ് നമ്പർ വൺ ക്രിമിനല്'; സമ്മതമില്ലാതെ ദേഹത്ത് കയറി ഉപദ്രവിച്ചു, വെളിപ്പെടുത്തലുമായി യുവ നടിസീസണ് സമയത്ത് കേരളത്തിലേക്ക് കൂടുതല് വിമാനങ്ങള് സര്വീസ് നടത്തിയും നിരക്കു കുറച്ചും യാത്രാ ക്ലേശത്തിന് അറുതിവരുത്തണമെന്ന് പ്രവാസികള് നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്. കേന്ദ്രസര്ക്കാരും വ്യോമായന മന്ത്രാലയവുമാണ് ഇക്കാര്യത്തില് ഇടപെടല് നടത്തേണ്ടത്. സ്കൂള് അവധിയും ഗള്ഫ് രാജ്യങ്ങളിലെ പൊതു അവധികളും മുന്നില് കണ്ട് മലയാളി പ്രവാസികളെ ചൂഷണം ചെയ്യാനുള്ള വിമാന കമ്പനികളുടെ ശ്രമങ്ങള്ക്ക് സര്ക്കാരുകള് കുടപിടിക്കരുതെന്ന് പ്രവാസികള് നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. ഉത്സവ സീസണുകളിലും ഈ പ്രവണത ശക്തമാണ്.