തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ടിനും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങൾക്കും പിന്നിൽ പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമെന്ന് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ഫേസ്ബുക്കിലൂടെയായിരുന്നു ഗീതു മോഹൻദാസിന്റെ പ്രതികരണം. മഞ്ജുവാര്യർ പാർവതി തിരുവോത്ത് തുടങ്ങിയവരും ഇതേ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
'നമ്മൾ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്' എന്നായിരുന്നു ഗീതു മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചത്.
വർഷങ്ങൾക്ക് മുൻപ് കാറിൽ യാത്ര ചെയ്യുന്നതിനിടെ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ സിനിമ മേഖലയിലെ അതിക്രമങ്ങൾ കണ്ടെത്താൻ ഹേമ കമ്മിറ്റി രൂപീകരിച്ചത്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. 2019ൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണ് ഉള്ളത്. ഡബ്ല്യുസിസി ഉൾപ്പടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് ഒഗസ്റ്റ് 19ന് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
നിയമത്തിന് മുകളില് ആരും പറക്കില്ല, സ്ത്രീകള്ക്ക് നീതി ഉറപ്പ്: എം ബി രാജേഷ്ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചത്. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായായിരുന്നു. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിവരാവകാശ കമ്മിഷനിൽ അപ്പീൽ എത്തിയത്. അപേക്ഷയിലെ പൊതുതാത്പര്യവും സംശയിക്കപ്പെട്ടു. 2022 ഒക്ടോബർ 22-ലെ വിധിയും സർക്കാരിന് അനുകൂലമായി. പിന്നീടെത്തിയ അപ്പീലാണ് വിവരാവകാശ കമ്മിഷണർ എ. അബ്ദുൾ ഹക്കീമിന്റെ മുന്നിലെത്തിയത്. വിലക്കപ്പെട്ട വിവരം ഉള്ളതിന്റെ പേരിൽ ഒരു റിപ്പോർട്ട് പൂർണമായും രഹസ്യമാക്കി വെക്കരുതെന്ന മുൻവിധിന്യായങ്ങൾ കമ്മിഷൻ പരിഗണിച്ചു.
'സാംസ്കാരിക മന്ത്രിക്ക് അല്പം കൂടി സ്വീകാര്യമായ നിലപാട് എടുക്കാമായിരുന്നു'; കെ ഇ ഇസ്മായിൽതെളിവെടുപ്പിന് ബന്ധപ്പെട്ട രേഖ നിർബന്ധമാണെന്ന് പറഞ്ഞ കമ്മിഷൻ ഒമ്പതിന് റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചു. ഇതിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും നയപരമായ തീരുമാനമായതിനാൽ കമ്മിഷൻ റിപ്പോർട്ട് കൈമാറാൻ മന്ത്രിസഭയുടെ അനുമതി വേണമെന്നും അറിയിച്ചു. എന്നാൽ, സർക്കാർ വാദം തള്ളിയ കമ്മിഷൻ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ഹാജരാക്കാൻ കർശന നിർദേശം നൽകി. വിവരാവകാശനിയമപ്രകാരം രേഖകൾ പിടിച്ചെടുത്ത് പരിശോധിക്കാൻ അധികാരം നൽകുന്ന വകുപ്പുകൾ പരാമർശിച്ച് നോട്ടീസും നൽകി. തുടർന്നാണ് 295 പേജുള്ള റിപ്പോർട്ട് വിവരാവകാശ കമ്മിഷനുമുന്നിൽ മുദ്രവെച്ച കവറിൽ എത്തിയത്. മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിലാണ് വിവരാവകാശ കമ്മിഷന്റെ വിധിയുണ്ടായത്.