റമ്പൂട്ടാന് കുരു തൊണ്ടയില് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലാ മീനച്ചില് സുനില് ലാല്-ശാലിനി ദമ്പതികളുടെ മകന് ബദരീനാഥാണ് മരിച്ചത്.

dot image

കോട്ടയം: റമ്പൂട്ടാന് പഴത്തിന്റെ കുരു തൊണ്ടയില് കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാലാ മീനച്ചില് സുനില് ലാല്-ശാലിനി ദമ്പതികളുടെ മകന് ബദരീനാഥാണ് മരിച്ചത്. റമ്പൂട്ടാന് പഴം പൊളിച്ചു നല്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില് കുടുങ്ങുകയായിരുന്നു.

ശ്വാസംമുട്ടല് അനുഭവപ്പെട്ടതിനെ തുടര്ന്ന് ഉടന് സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

dot image
To advertise here,contact us
dot image