സര്ക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല, ഉചിതമായ തീരുമാനമെടുക്കും: പി രാജീവ്

പുറത്തുവരുന്ന വെളിപ്പെടുത്തലുകള് നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് പി രാജീവ്

dot image

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാരോപണ വിവാദങ്ങളില് പ്രതികരണവുമായി മന്ത്രി പി രാജീവ്. സര്ക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല. എഎംഎംഎ ഭാരവാഹികളുടെ രാഷ്ട്രീയം എന്തെന്ന് എല്ലാവര്ക്കും അറിയാമല്ലോ, ഹേമ കമ്മിറ്റി റിപ്പോര്ട്ട് കോടതി പരിശോധിക്കുന്നുണ്ടെന്നും പി രാജീവ് വ്യക്തമാക്കി. പുറത്തുവരുന്ന വെളിപ്പെടുത്തലുകള് നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും പി രാജീവ് പറഞ്ഞു.

ലൈംഗികാരോപങ്ങള് ഉയര്ന്നതിന് പിന്നാലെ നടന് സിദ്ദിഖ് എഎംഎംഎ ജനറല് സെക്രട്ടറി സ്ഥാനവും രഞ്ജിത് സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനവും രാജിവെച്ചിരുന്നു. നടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എഎംഎംഎ ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്ന് താന് രാജിവെക്കുന്നതായി ഇന്ന് രാവിലെയാണ് സിദ്ദിഖ് അറിയിച്ചത്. ജനറല് സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചു.

രാജിക്കത്ത് എഎംഎംഎ പ്രസിഡന്റ് മോഹന്ലാലിന് കൈമാറി കൈമാറി. 'എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള് താങ്കളുടെ ശ്രദ്ധയില് പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില് 'അമ്മ'യുടെ ജനറല് സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന് സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ', എന്നാണ് രാജിക്കത്തിലെ പരാമര്ശം.

പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല് തന്നെ ഇക്കാര്യം പൊതു സമൂഹത്തില് തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില് നിന്നും മാറ്റി നിര്ത്തപ്പെട്ടെന്നും അവര് കൂട്ടിച്ചേര്ത്തു. സിദ്ദിഖ് ഇപ്പോള് പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര് പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാല് അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.

സംവിധായകന് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്രയാണ് രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില് അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര മാധ്യമങ്ങളോട് പറഞ്ഞു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷന് എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന് രഞ്ജിത്തുമായി കൊച്ചിയില് കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന് പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവര്ത്തകര്ക്കായി പാര്ട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോള് നിരവധി ആളുകള് ഉണ്ടായിരുന്നു. നിര്മാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന് രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാന് കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയില് തൊട്ടു, വളകള് പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.

പെട്ടെന്ന് പരിഭ്രമത്തില് പ്രതികരിക്കാന് സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയില് നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല് മുറിയില് കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭര്ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള് പറയാന് പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്ക്കും മനസിലാക്കാനാവില്ല. ഡോക്യുമെന്ററി സംവിധായകന് ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിര്ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us