രഞ്ജിത് രാജിവെച്ചത് സർക്കാർ ആവശ്യപ്പെട്ടിട്ടല്ല, ഇടത് പക്ഷം സ്ത്രീ പക്ഷത്ത്: സജി ചെറിയാൻ

സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് വ്യക്തമാത ധാരണയുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും രഞ്ജിത് രാജിവെച്ചത് സർക്കാർ ആവശ്യപ്പെട്ടിട്ടല്ലെന്ന് സാംസ്കാരി വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. സർക്കാർ ഇരയോടൊപ്പമാണ്. ഇടത് പക്ഷം സ്ത്രീ പക്ഷത്താണ്. വിഷയത്തിൽ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കർശനമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തന്നെ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തനിക്ക് മൂന്ന് പെൺമക്കളാണ്. അഞ്ചു സ്ത്രീകൾ ഉള്ള വീട്ടിലാണ് താമസിക്കുന്നത്. അതുകൊണ്ട് സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ല. മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ നടപടിയെടുക്കാനാവില്ലെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയൻ അത് തള്ളി. പരാതി ലഭിച്ചാൽ അന്വേഷിക്കും. ഇപ്പോൾ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനിൽ പരാതി നൽകാതിരുന്നതെന്നും മന്ത്രി ചോദിച്ചിരുന്നു.

'ഇതിനെല്ലാം പിന്നിൽ പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയം'; നാൾവഴികൾ ഓർമ്മിപ്പിച്ച് ഗീതു മോഹൻദാസ്

ബംഗാളി നടിയുടെ ആരോപണം ഉയർന്നതോടെയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത് രാജിവെച്ചത്. സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവെച്ചിട്ടുണ്ട്. യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തിലാണ് സിദ്ദിഖിന്റെ രാജി. ജനറൽ സെക്രട്ടറി രാജിവെച്ച ഒഴിവിൽ ജോയിന്റ് സെക്രട്ടറി ബാബുരാജ് ചുമതലകൾ കൈകാര്യം ചെയ്യും.

ബംഗാളി നടിയായ ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര മാധ്യമങ്ങളോട് പറഞ്ഞു.

ഇനി അന്വേഷണം ഒടിടിയിൽ ; 'തലവൻ' സ്ട്രീമിങ് തീയതി പ്രഖ്യാപിച്ച് സോണി ലിവ്

യുവനടി ഉയർത്തിയ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്. യുവനടി രേവതി സമ്പത്ത് ആണ് സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us