ജിഎസ്ടി വകുപ്പിലെ വ്യാജ രേഖ ചമയ്ക്കല്; ടാക്സ് ഓഫീസർ അനിൽ ശങ്കറിനെതിരെ കടുത്ത നടപടിയുണ്ടാകും

അനിൽ ശങ്കർ വ്യാജ രേഖ ചമച്ച് സ്ഥാനക്കയറ്റം നേടിയത് റിപ്പോർട്ടറാണ് പുറത്ത് കൊണ്ടുവന്നത്

dot image

തിരുവനന്തപുരം: വ്യാജ രേഖ ചമച്ച സംഭവത്തില് ജിഎസ്ടി വകുപ്പിലെ ടാക്സ് ഓഫീസറായ അനിൽ ശങ്കറിനെതിരെ കടുത്ത നടപടിയുണ്ടാകും. വ്യാജ രേഖ ചമച്ചതിന് ജിഎസ്ടി വകുപ്പ് പൊലീസിൽ പരാതി നൽകും. അനിൽ ശങ്കർ വ്യാജ രേഖ ചമച്ച് സ്ഥാനക്കയറ്റം നേടിയത് റിപ്പോർട്ടറാണ് പുറത്ത് കൊണ്ട് വന്നത്. ശേഷം അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും ജിഎസ്ടി വകുപ്പ് നടപടിയെടുത്തിരുന്നില്ല. എന്നാൽ റിപ്പോർട്ടറിന്റെ തുടർ വാർത്തകളോടെ ജിഎസ്ടി കമ്മീഷണർ അനിൽ ശങ്കറിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി. ജിഎസ്ടി ജോയിന്റ് കമ്മീഷണർക്കാണ് കമ്മീഷണർ നിർദേശം നൽകിയിട്ടുള്ളത്.

ജിഎസ്ടിയിൽ ആശ്രിത നിയമനം വഴി എൽഡി ക്ലർക്കായി കയറിയ അനിൽ ശങ്കർ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെയും പാസ്സാകാത്ത വകുപ്പ് തല പരീക്ഷയുടെയും സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജിഎസ്ടി സ്റ്റേറ്റ് ടാക്സ് ഓഫീസറായത് റിപ്പോർട്ടർ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നിരുന്നു. ഭരണാനുകൂല സർവീസ് സംഘടനയിൽ പ്രധാന അംഗമായിരുന്ന അനിൽ ശങ്കറിനെതിരെ പക്ഷെ നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ല. ശേഷം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മന്ത്രി സഭയിലുമുണ്ടായി. സർവ്വകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് എംജി സർവ്വകലാശാല പൊലീസിൽ പരാതി നൽകിയിരുന്നു. അനിൽ ശങ്കർ വിരമിക്കാൻ ഇനി കുറച്ച് മാസങ്ങൾ മാത്രമാണുള്ളത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ല; പരാമർശങ്ങളിൽ തിരുത്തുമായി ഇന്ദ്രൻസ്
dot image
To advertise here,contact us
dot image