ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് യുവതിയെ ചവിട്ടി; ഗർഭസ്ഥശിശു മരിച്ചു

ശനിയാഴ്ച ചെങ്ങന്നൂരിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്

dot image

തിരുവല്ല: ഒപ്പം താമസിച്ചിരുന്ന ആൺ സുഹൃത്ത് ചവിട്ടിപ്പരിക്കേൽപ്പിച്ച യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശിയായ യുവതിയാണ് മർദനത്തിനിരയായത്. സംഭവത്തിൽ കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്ണു ബിജു(22)വിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ വിഷ്ണു യുവതിയുടെ വയറ്റിൽ തൊഴിക്കുകയായിരുന്നു.

ശനിയാഴ്ച ചെങ്ങന്നൂരിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരുവർഷത്തോളമായി കല്ലിശ്ശേരി തൈമറവുങ്കര സ്വദേശിനിയായ യുവതി പ്രതിക്കൊപ്പം പൊടിയാടിയിലെ വീട്ടിലായിരുന്നു താമസം. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us