എല്ലാം രാജിയില് അവസാനിക്കുമെന്ന് കരുതരുത്, സാംസ്കാരിക മന്ത്രിയും രാജി വെക്കണം: വി ഡി സതീശന്

'സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന് അര്ഹതയില്ല. സ്വമേധയാ രാജി വെച്ചില്ലെങ്കില് രാജി ചോദിച്ചുവാങ്ങാന് മുഖ്യമന്ത്രി തയ്യാറാകണം'

dot image

തിരുവനന്തപുരം: രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അക്കാദമി ചെയര്മാനെ രക്ഷിക്കാന് സര്ക്കാര് ശ്രമിച്ചെന്നും എന്നാല് നടന്നില്ലെന്നും വി ഡി സതീശന് ആരോപിച്ചു. ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തില് രാജി അനിവാര്യമായിരുന്നുവെന്നും സജി ചെറിയാനും രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

'ഹേമ കമ്മിറ്റി റിപ്പോര്ട്ട് പൂഴ്ത്തിവെക്കുകയും പുറത്തുവിട്ട റിപ്പോര്ട്ടില് കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന് ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണം. സാംസ്കരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന് ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന് അര്ഹതയില്ല. സ്വമേധയാ രാജി വെച്ചില്ലെങ്കില് രാജി ചോദിച്ചുവാങ്ങാന് മുഖ്യമന്ത്രി തയ്യാറാകണം.

രണ്ടു പേരുടെ രാജിയില് പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്ക്കാര് കരുതരുത്. പോക്സോ ഉള്പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്ക്കാരുകളിലെ സാംസ്കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് അന്വേഷണം നടത്താന് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണം. യഥാര്ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില് കൊണ്ടുവരണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോണ്ക്ലേവ് നടത്താനുമാണ് സര്ക്കാര് ഇനിയും ശ്രമിക്കുന്നതെങ്കില് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും', വി ഡി സതീശന് പറഞ്ഞു.

രഞ്ജിത്തിനെ ന്യായീകരിച്ച് പ്രതികരണം: മുഖ്യമന്ത്രിക്ക് അതൃപ്തി, സജി ചെറിയാനെ അറിയിച്ചു
dot image
To advertise here,contact us
dot image