രാജി അനിവാര്യമാണ്, അക്കാദമിയുടെ പവിത്രതയും നിഷ്പക്ഷതയും രഞ്ജിത് നോക്കിയിരുന്നില്ല: വിനയന്

'ചലച്ചിത്ര അക്കാദമിക്ക് കളങ്കം വരുത്തിയ ചെയര്മാനാണ് രഞ്ജിത്ത്. ആ സ്ഥാനത്തിരിക്കാന് യോഗ്യനല്ല'

dot image

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നുള്ള രഞ്ജിത്തിന്റെ രാജിയില് പ്രതികരണവുമായി സംവിധായകന് വിനയന്. രഞ്ജിത്തിന്റെ രാജി അനിവാര്യമെന്നാണ് വിനയന് പ്രതികരിച്ചത്. ആരോപണം വന്നപ്പോള് രാജി വെച്ചത് നന്നായി. അത് വേണ്ടതായിരുന്നുവെന്നും വിനയന് പ്രതികരിച്ചു.

ചലച്ചിത്ര അക്കാദമിക്ക് കളങ്കം വരുത്തിയ ചെയര്മാനാണ് രഞ്ജിത്ത്. ആ സ്ഥാനത്തിരിക്കാന് യോഗ്യനല്ല. സ്ത്രീ വിഷയത്തിലാണ് രഞ്ജിത്തിന്റെ രാജി. ചലച്ചിത്ര അക്കാദമിയുടെ പവിത്രതയും നിഷ്പക്ഷതയും രഞ്ജിത് നോക്കിയിരുന്നില്ല. ഇതില് പരാതി നല്കിയിരുന്നു. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും പരാതി നല്കി.

രഞ്ജിത്തിന്റെ രാജി സാംസ്കാരിക വകുപ്പിനേറ്റ തിരിച്ചടിയാണ്. മാടമ്പിത്തരം മനസില് സൂക്ഷിക്കുന്ന കലാകാരനാണ് രഞ്ജിത്ത്. സ്ത്രീകളെ പറ്റി എഴുതിയ കാര്യങ്ങള് പുറത്തുവരുന്നു. ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് നീതിയുക്തമല്ലാത്ത കാര്യങ്ങള് ചെയ്തു. ചെയ്ത കാര്യങ്ങളെ രഞ്ജിത് ന്യായീകരിക്കുകയും ചെയ്തെന്നും വിനയന് പ്രതികരിച്ചു.

രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാന് സ്ഥാനം രാജി വെച്ചത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില് അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര മാധ്യമങ്ങളോട് പറഞ്ഞു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷന് എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന് രഞ്ജിത്തുമായി കൊച്ചിയില് കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന് പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവര്ത്തകര്ക്കായി പാര്ട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോള് നിരവധി ആളുകള് ഉണ്ടായിരുന്നു. നിര്മാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന് രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാന് കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയില് തൊട്ടു, വളകള് പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.

പെട്ടെന്ന് പരിഭ്രമത്തില് പ്രതികരിക്കാന് സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയില് നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല് മുറിയില് കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭര്ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള് പറയാന് പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്ക്കും മനസിലാക്കാനാവില്ല. ഡോക്യുമെന്ററി സംവിധായകന് ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിര്ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറഞ്ഞു.

രഞ്ജിത് രാജിവെച്ചത് സർക്കാർ ആവശ്യപ്പെട്ടിട്ടല്ല, ഇടത് പക്ഷം സ്ത്രീ പക്ഷത്ത്: സജി ചെറിയാൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us