തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ പ്രമുഖ താരങ്ങളുടെ മൊഴികൾ പുറത്തുവിട്ട് റിപ്പോർട്ടർ. കോടതിയിൽ മൊഴി മാറ്റിയത് നടൻ സിദ്ദിഖ് ഉൾപ്പടെ 21 സാക്ഷികളാണ്. ബിന്ദു പണിക്കർ, ഭാമ, നാദിർഷ, ഇടവേള ബാബു എന്നിവരും കൂറുമാറി. പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറയുകയായിരുന്നു. കേസിൽ നിർണായകമാകേണ്ടിയിരുന്ന മൊഴികളാണ് സംഘം മാറ്റിപ്പറഞ്ഞത്. സിദ്ദിഖ് ഉൾപ്പെടെ മൊഴിമാറ്റിയത് എട്ടാം പ്രതി ദിലീപിന് അനുകൂലമായി.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് എഎംഎംഎ മുൻ ജനറൽ സെക്രട്ടറി കൂടിയായ സിദ്ദിഖ് പൊലീസിന് മൊഴി നൽകിയിരുന്നു. കൊച്ചിയിലെ എഎംഎംഎ റിഹേഴ്സിൽ ക്യാമ്പിൽ ദിലീപ് ഈ കാര്യം തന്നോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ നേരിൽ കണ്ടാൽ തല്ലുമെന്നും ദിലീപ് പറഞ്ഞു. പ്രശ്ന പരിഹാരത്തിന് താൻ ശ്രമിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നുവെന്നും സിദ്ദിഖ് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് സിദ്ദിഖ് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു.
ഭര്തൃവീട്ടില് യുവതിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം:സ്റ്റാറ്റസില് ആത്മഹത്യാക്കുറിപ്പ്,അന്വേഷണം'ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നു. അവൾ എന്റെ കുടുംബം തകർത്തവളാണ്, ആക്രമിക്കപ്പെട്ട നടിയെ താൻ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് പറഞ്ഞു.' എന്ന് നടി ഭാമ പൊലീസിന് മൊഴി നൽകിയിരുന്നുവെങ്കിലും പിന്നീട് കോടതിയിൽ മൊഴി മാറ്റി.
ഏകീകൃത പെൻഷൻ പദ്ധതി; യുപിഎസിലെ ‘യു’ മോദി സർക്കാരിന്റെ 'യു ടേണു'കളെന്ന് ഖർഗെനടി ബിന്ദു പണിക്കരും പൊലീസിൽ പറഞ്ഞ മൊഴി മാറ്റി പറഞ്ഞിരുന്നു. കാവ്യമാധവൻ കരഞ്ഞു എന്നതുൾപ്പെടെ ബിന്ദു പണിക്കർ പറയുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂര്വ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ബിന്ദു പണിക്കർ കൊച്ചിയിലെ എഎംഎംഎ റിഹേഴ്സില് ക്യാമ്പിലെ സംഭവങ്ങള് വിശദീകരിച്ചിരുന്നു. പിന്നീട് ബിന്ദു പണിക്കര് കോടതിയില് സാക്ഷിമൊഴി മാറ്റി പറഞ്ഞു. ബിന്ദു പണിക്കര് കൂറുമാറിയതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
തന്റെ റോളുകൾ ഒഴിവാക്കുന്നതായി ആക്രമിക്കപ്പെട്ട നടി പരാതി പറഞ്ഞിരുന്നുവെന്നും. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നു എന്നുമാണ് ഇടവേള ബാബു പൊലീസിൽ നൽകിയ മൊഴി.
പ്രധാന പ്രതികളായ പൾസർ സുനി, വിഷ്ണു എന്നിവർ വിളിച്ചിരുന്നുവെന്നാണ് നാദിർഷ നൽകിയ മൊഴി. ജയിലിനകത്ത് നിന്നാണ് പൾസർ സുനി നാദിർഷയെ വിളിച്ചത്. എന്നാല് ഇദ്ദേഹവും കോടതിയിലെത്തിയപ്പോൾ മൊഴി മാറ്റുകയായിരുന്നു.
2017 ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. അന്വേഷണം നടക്കുന്നതിനിടെ എഎംഎംഎ സംഭവത്തിൽ നടിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സംഘടനയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖർ കേസിൽ നിർണായകമാകേണ്ടിയിരുന്ന മൊഴികൾ മാറ്റിപ്പറയുകയായിരുന്നു.