അമ്മ എക്സിക്യൂട്ടീവ് യോഗം നാളെ ചേരില്ല; സാവകാശം തേടി ബാബുരാജ്

ബാബുരാജിൻ്റെ ആവശ്യം കൂടി പരിഗണിച്ചാണ് യോഗം മാറ്റിയതെന്ന് സൂചന.

dot image

കൊച്ചി: അമ്മ എക്സിക്യൂട്ടീവ് യോഗം നാളെ ചേരില്ല. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കാൻ ബാബുരാജ് രണ്ടു ദിവസത്തെ സാവകാശം തേടി. ഇതുകൂടി പരിഗണിച്ചാണ് യോഗം മാറ്റിയതെന്നാണ് സൂചന.

അതേസമയം സിനിമാ മേഖലയില് തുടരെ വരുന്ന ആരോപണങ്ങളില് പ്രതിഷേധവുമായി ലോ കോളേജ് വിദ്യാര്ത്ഥികള് എഎംഎംഎ ഓഫീസിന് മുമ്പില് റീത്ത് വെച്ച് പ്രതിഷേധിച്ചു. റീത്ത് എഎംഎംഎ ജീവനക്കാര് എടുത്തു മാറ്റി. ഇന്നും നിരവധിപ്പേരാണ് സിനിമാ മേഖലയിലുള്ളവര്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

നടിയും ഡബ്ബിങ് ആര്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള് വന്നു. ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്ക്കെതിരെ സംസാരിക്കരുതെന്ന് താക്കീത് നല്കുന്ന ഫോണ് കോളാണ് വന്നത്. സംഭവത്തില് പൊലീസില് പരാതി നല്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്ക്കെതിരെ സംസാരിച്ചാല് അടിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്

'ഇനി നടന്മാര്ക്കെതിരെ പറഞ്ഞാല് കുനിച്ചുനിര്ത്തി അടിക്കും', എന്നാണ് ഫോണ് കോളിലൂടെ പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തമാശയായിട്ടാണ് തോന്നുന്നത്. സൗമ്യതയോടെ വിളിച്ചിട്ട് ഭാഗ്യലക്ഷ്മിയാണെന്ന് സ്ഥിരീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. താന് പ്രതികരിച്ചതോടെ കോള് കട്ട് ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us