നടിയെ പരിഹസിക്കാനാണ് അവര് ശ്രമിച്ചത്, മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനത്തില്: ഭാഗ്യലക്ഷ്മി

'മൊഴി മാറ്റിയെന്ന് മാത്രമല്ല നട്ടാല് കുരുക്കാത്ത നുണയും പറഞ്ഞു. കാലം അവരെ കൊണ്ട് മറുപടി പറയിപ്പിക്കും'

dot image

കൊച്ചി: നടിയെ ആക്രമിച്ച കേസില് കൂറുമാറിയ താരങ്ങളുടെ മൊഴികള് റിപ്പോര്ട്ടര് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. താരങ്ങള് മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനത്തിലാണ്. അതിജീവിതക്കൊപ്പം നില്ക്കാതിരുന്ന സ്ത്രീകളെല്ലാം ഇന്ന് പുറത്തേക്ക് വരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

'നടിയെ പരിഹസിക്കാനാണ് അവര് ശ്രമിച്ചത്. സത്യമുണ്ടെന്ന് മനസിലാക്കാന് അവര് വൈകിപ്പോയി. അതിജീവിതക്കൊപ്പം നില്ക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല. മൊഴി മാറ്റിയെന്ന് മാത്രമല്ല നട്ടാല് കുരുക്കാത്ത നുണയും പറഞ്ഞു. കൂടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള് പുറത്തേക്ക് വരുന്നു. കാലം അവരെ കൊണ്ട് മറുപടി പറയിപ്പിക്കും. എല്ലാവര്ക്കുമെതിരെയുള്ള സത്യങ്ങളും പുറത്തുവരും', ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില് കൂറുമാറിയ പ്രമുഖ താരങ്ങളുടെയടക്കം സാക്ഷിമൊഴികളാണ് റിപ്പോര്ട്ടര് പുറത്തുവിട്ടത്. കോടതിയില് മൊഴി മാറ്റിയത് നടന് സിദ്ദിഖ് ഉള്പ്പടെ 21 സാക്ഷികളാണ്. ബിന്ദു പണിക്കര്, ഭാമ, നാദിര്ഷ, ഇടവേള ബാബു എന്നിവരും കൂറുമാറി. പൊലീസിന് നല്കിയ മൊഴി കോടതിയില് മാറ്റി പറയുകയായിരുന്നു. കേസില് നിര്ണായകമാകേണ്ടിയിരുന്ന മൊഴികളാണ് സംഘം മാറ്റിപ്പറഞ്ഞത്. സിദ്ദിഖ് ഉള്പ്പെടെ മൊഴിമാറ്റിയത് എട്ടാം പ്രതി ദിലീപിന് അനുകൂലമായി.

നടിയെ ആക്രമിച്ച കേസ്: ദിലീപിനായി കൂറുമാറിയവര്, താരങ്ങളുടെ സാക്ഷിമൊഴി പുറത്തുവിട്ട് റിപ്പോര്ട്ടര്
dot image
To advertise here,contact us
dot image