'ആരോപണം ഉന്നയിച്ചത് ആരാണെന്ന് മനസിലായിട്ടില്ല, എഎംഎംഎയ്ക്കും തനിക്കുമെതിരെ ഗൂഢാലോചന: ബാബുരാജ്

തൻറെ റിസോർട്ടിൽ ജോലി ചെയ്ത സ്ത്രീയായിരിക്കാം ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ബാബുരാജ് റിപ്പോർട്ടറിനോട് പറഞ്ഞു.

dot image

കൊച്ചി: ഗുരുതര ലൈംഗിക ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ ബാബുരാജ്. ആരാണ് ആരോപണം ഉന്നയിച്ചതെന്ന് മനസിലായിട്ടില്ല. എഎംഎംഎയ്ക്കും തനിക്കുമെതിരെ ഗൂഢാലോചനയാണ് ഇതെന്ന് ബാബുരാജ് പറഞ്ഞു. തൻറെ റിസോർട്ടിൽ ജോലി ചെയ്ത സ്ത്രീയായിരിക്കാം ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ബാബുരാജ് റിപ്പോർട്ടറിനോട് പറഞ്ഞു.

ഇത്തരത്തിലുള്ള ആരോപണങ്ങൾ മൂലം യഥാർത്ഥ കാര്യങ്ങൾ ഇല്ലാതെയാകും. സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതുകൊണ്ടാണ് ആരോപണങ്ങൾ. തന്നെയും സംഘടനയും ചലച്ചിത്ര താരങ്ങളെയും താറടിച്ച് കാണിക്കാനാണ് ശ്രമം നടക്കുന്നതെന്നും ബാബുരാജ് പ്രതികരിച്ചു.

ബാബുരാജിൻ്റെ പ്രതികണം:

ആരോപണം ഉന്നയിച്ചത് ആരാണെന്ന് മനസിലായിട്ടില്ല. കാണാമറയത്തിരുന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. തന്റെ റിസോർട്ടിൽ ജോലിചെയ്തിരുന്ന സ്ത്രീയാണെന്നാണ് ലഭിച്ച വിവരം. ഇവർക്ക് സിനിമയുമായി യാഥൊരു ബന്ധവുമില്ലെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

ഒരാൾക്കെതിരെ ഒരു പരാതി പറയുമ്പോൾ അയാൾ ആരാണെന്ന് പറയണ്ടേ?. എങ്കിലേ എനിക്ക് അതിൽ പറയാൻ സാധിക്കുകയുള്ളൂ. ഞാൻ ഊഹിക്കുകയാണ് എന്റെ റിസോർട്ടിൽ വർക്ക് ചെയ്യുന്ന ഒരു സ്ത്രീയായിരിക്കാം. അവരുടെ ശബ്ദം കേട്ടിട്ട്, അന്വേഷിച്ചിടത്തോളം ഇതാണ് സംഭവം എന്ന്. കാരണം അതിന്റെ പുറകിൽ കുറേ സിനിമക്കാരുണ്ട്, അതിന്റെ പുറകിൽ ഒരുപാട് പണം പമ്പ് ചെയ്തിട്ടുണ്ട്. അമ്മ സംഘടനയ്ക്കും എനിക്കുമെതിരെയുള്ള നീക്കമാണ്. ഇതൊക്കെയാണ് മനസ്സിലാക്കിയിരിക്കുന്നത്.

ആ ശബ്ദത്തിന്റെ അടിസ്ഥാനത്തിലും സുഹൃത്തുക്കളോടും റിസോർട്ടിലുള്ളവരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മനസിലായതാണ്. ഇല്ലെങ്കിൽ ഇവർ പറയണ്ടേ ഞാൻ ഇന്നയാളാണെന്ന്. ഇത്രയും വലിയ ഒരു പരാതി ഉന്നയിക്കുമ്പോൾ ഒരു മനുഷത്വപരമായ കാര്യമല്ലെ താൻ ആരാണെന്ന് പറയുന്നത്. ഫേക്ക് ന്യൂസും കൊണ്ടുവന്നിരിക്കുകയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണം. ഇതിനൊക്കെയായി ഞാൻ നാളെ ഇറങ്ങുന്നുണ്ട്. വക്കീലുമായി സംസാരിച്ച് കഴിഞ്ഞു.

എന്നെ ഡിഫൻ്റ് ചെയ്യാനുള്ള ബാധ്യത എനിക്കുണ്ട്. ആരോപണം ഉന്നയിച്ചവർ ജൂനിയർ ആർട്ടിസ്റ്റല്ല, സിനിമയുമായി യാതൊരു ബന്ധവുമുള്ളയാളല്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. കുറേ വർഷങ്ങളായില്ലെ ഇതിനകത്ത്, അത് ആരാണെന്ന് നിങ്ങൾ കണ്ടുപിടിക്കണം. അപ്പുറത്തിരുന്ന് സംസാരിക്കുന്നത് ആരാണെന്ന് നിങ്ങൾ കണ്ടുപിടിക്കണം. നമ്മൾ ശൂന്യതയിൽ ആളോട് എന്ത് പറയാനാണ്. പറയുന്നത് വലിയൊരു ആരോപണമല്ലേ. അതും 2017-18ലെ കാര്യം. 2019ലൊന്നും ഞാനവിടെ താമസിക്കുന്നില്ല.

ഇത്തരം ആരോപണങ്ങൾ പറഞ്ഞാൽ എല്ലാവരും പേടിച്ച് പോകും. ആണുങ്ങൾ എല്ലാവരും പേടിച്ചിരിക്കുകയാണ്. ഇങ്ങനെ പോയിക്കഴിഞ്ഞാൽ യഥാർത്ഥ കാര്യങ്ങൾ എല്ലാവരും നിസാരമായിട്ടെടുക്കും. കുറച്ചുദിവസം കൂടിക്കഴിഞ്ഞാൽ ചിരിച്ചുതുടങ്ങും. ഇന്നലെ തന്നെ പല വാർത്തകളും ലഭിച്ചിരുന്നു. തൃശ്ശൂരിൽ ഇങ്ങനെയൊരു ചർച്ച നടക്കുന്നുണ്ടെന്ന്. ഇങ്ങനെപോയാൽ യഥാർത്ഥ കാര്യങ്ങൾ ഇല്ലാതായിപ്പോകും. ഞാൻ മൂന്നാറിലായിരുന്നു. വെള്ളപ്പൊക്ക സമയത്ത് വീടൊക്കെ പോയിരുന്നു. കൊറോണ സമയത്താണ് ആലുവയിലെ വീട് നന്നാക്കി താമസിക്കുന്നത്.

ആലുവയിലുള്ള ബാബുരാജിൻ്റെ വീട്ടിൽ വച്ച് സിനിമയിൽ ചാൻസ് വാങ്ങി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് നടി വെളിപ്പെടുത്തിയത്. ബാബുരാജിൻ്റെ പെരുമാറ്റം വളരെ വിശ്വസനീയമായ വിധമായിരുന്നു. ഒരു പാവപെട്ട പെൺകുട്ടിയെ രക്ഷിക്കണം, സഹായിക്കണം എന്ന രീതിയിലാണ് അയാൾ തന്നോട് ഇടപെട്ടത്. ആ വിശ്വാസത്തിന്റെ പേരിലാണ് താൻ അയാളുടെ ആലുവയിൽ ഉള്ള വീട്ടിലേക്ക് പോയത്.

വീട്ടിൽ നിർമാതാവ്, കൺട്രോളർ തുടങ്ങിയവർ വരുന്നുണ്ട് അവരുമായി നേരിട്ട് സംസാരിച്ച് നല്ലൊരു റോൾ എടുക്കാം എന്നാണ് ബാബുരാജ് പറഞ്ഞത്. ഫുഡ് കഴിക്കാനായി ഞാനിരുന്ന റൂമിൽ വന്നു അദ്ദേഹം തന്നെ വന്നു വിളിച്ചു, ഡോർ തുറന്നപ്പോൾ റൂമിനുള്ളിൽ കയറി മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ അയാൾ ഒരിക്കലും അതിന് അർഹനല്ല എന്ന് വെളിപ്പെടുത്തണം എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് താനിത് പറയുന്നതെന്ന് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത നടി റിപ്പോർട്ടറിനോട് പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us