നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്ന് പ്രതീക്ഷ; രാജ്ഭവന് പരാതി ലഭിച്ചിട്ടില്ല: ഗവര്ണർ

നടിമാരുടെ ഒരു പരാതിയും തന്റെ അറിവിൽ ഇതുവരെ രാജ്ഭവന് ലഭിച്ചിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്ന് പ്രതീക്ഷയെന്ന് ഗവര്ണർ ആരിഫ് മുഹമ്മദ് ഖാൻ. നടിമാരുടെ ഒരു പരാതിയും തന്റെ അറിവിൽ ഇതുവരെ രാജ്ഭവന് ലഭിച്ചിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.

അതേസമയം, നേരത്തെ രാജ്ഭവനിലെ മുൻ ജീവനക്കാരൻ്റെ സിനിമയിൽ അഭിനയിച്ചിട്ട് പണം ലഭിച്ചില്ല എന്ന നടി സോണിയ മൽഹാറിൻ്റെ ആരോപണത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ഏതുവിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത് എന്ന് അറിയില്ലെന്നും രാജ്ഭവനിലെ ജീവനക്കാരനെതിരെയും സമാനമായ ആരോപണം വന്നു എന്നത് ഖേദകരമാണെന്നായിരുന്നു ഗവർണർ പറഞ്ഞത്. ധൈര്യപൂർവ്വം നടിമാർ മുന്നോട്ട് വരുന്നത് സ്വാഗതാർഹമാണ്. പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാനാണ് നിലവിൽ താൽപര്യമെന്നും ഗവർണർ പറഞ്ഞിരുന്നു.

ധൈര്യപൂർവ്വം നടിമാർ മുന്നോട്ട് വരണം, രാജ്ഭവനിലെ ജീവനക്കാരനെതിരായ ആരോപണംഖേദകരം; ഗവർണർ

പരാതി ലഭിച്ചാൽ തന്റെ ഭരണഘടനാപരമായ പദവി വെച്ച് ചെയ്യാവുന്നതെല്ലാം ചെയ്യും. ഇതുവരെ ഒരു പരാതിയും ആരുടെ കയ്യിൽ നിന്നും ലഭിച്ചിട്ടില്ല. പരാതി നൽകാൻ പോയ നടിയോട് പൊലീസ് സഹകരിച്ചില്ല എന്നുള്ളത് സങ്കടകരമാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ട് എന്നുള്ളത് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറാനുള്ള ലൈസൻസ് അല്ല. കർശനമായ അടിയന്തര സ്വഭാവത്തിലുള്ള നടപടി മുഖ്യമന്ത്രി തന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ട്. പരാതി നൽകാനായി ആരും ഭയപ്പെടേണ്ട ആവശ്യമില്ല, ധൈര്യപൂർവം മുൻപോട്ട് വരണം. വിഷയത്തിൽ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുമെന്നുമായിരുന്നു അദ്ദഹം പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us