കൊച്ചി: സിനിമാ മേഖലയില് തുടരെ വരുന്ന ആരോപണങ്ങളില് പ്രതിഷേധവുമായി ലോ കോളേജ് വിദ്യാര്ത്ഥികള്. എഎംഎംഎ ഓഫീസിന് മുമ്പില് വിദ്യാര്ത്ഥികള് റീത്ത് വെച്ച് പ്രതിഷേധിച്ചു. റീത്ത് എഎംഎംഎ ജീവനക്കാര് എടുത്തു മാറ്റി. ഇന്നും നിരവധിപ്പേരാണ് സിനിമാ മേഖലയിലുള്ളവര്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
അതേസമയം നടിയും ഡബ്ബിങ് ആര്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ ഫോണ് വിളിച്ച് ഭീഷണിപ്പെടുത്തി. ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്ക്കെതിരെ സംസാരിക്കരുതെന്ന് താക്കീത് നല്കുന്ന ഫോണ് കോളാണ് വന്നത്. സംഭവത്തില് പൊലീസില് പരാതി നല്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്ക്കെതിരെ സംസാരിച്ചാല് അടിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്'ഇനി നടന്മാര്ക്കെതിരെ പറഞ്ഞാല് കുനിച്ചുനിര്ത്തി അടിക്കും', എന്നാണ് ഫോണ് കോളിലൂടെ പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തമാശയായിട്ടാണ് തോന്നുന്നത്. സൗമ്യതയോടെ വിളിച്ചിട്ട് ഭാഗ്യലക്ഷ്മിയാണെന്ന് സ്ഥിരീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. താന് പ്രതികരിച്ചതോടെ കോള് കട്ട് ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കാഫിര്, ഹേമ കമ്മിറ്റി വിഷയത്തില് പ്രതിഷേധ സംഗമം നടത്താന് യുഡിഫും തീരുമാനിച്ചു. സെപ്റ്റംബര് രണ്ടി നായിരിക്കും പ്രതിഷേധ സംഗമം. കാഫിര് സ്ക്രീന്ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്ന പിണറായി സര്ക്കാരിന്റെ നടപടികളില് പ്രതിഷേധിച്ച് യുഡിഎഫ് സെപ്റ്റംബര് 2 തിങ്കളാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് കണ്വീനര് എംഎം ഹസന് പറഞ്ഞു.
ബാബു രാജിനെതിരായ ലൈംഗികാതിക്രമ ആരോപണം; നടി വാക്കാൽ പരാതിപ്പെട്ടിരുന്നുവെന്ന് മലപ്പുറം എസ്പിപ്രതിപക്ഷ നേതാവ് വിഡി സതീശന് രാവിലെ 10ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി,പി.ജെ.ജോസഫ്,സി.പി.ജോണ്,അനൂപ് ജേക്കബ്,മാണി സി കാപ്പന്,ഷിബു ബേബി ജോണ്, ജി.ദേവരാജന്,രാജന് ബാബു തുടങ്ങിയവര് സംസാരിക്കും.