ബാബു രാജിനെതിരായ ലൈംഗികാതിക്രമ ആരോപണം; നടി വാക്കാൽ പരാതിപ്പെട്ടിരുന്നുവെന്ന് മലപ്പുറം എസ്പി

പാവപ്പെട്ട പെൺകുട്ടിയെ രക്ഷിക്കണം, സഹായിക്കണം എന്ന രീതിയിലാണ് അയാൾ തന്നോട് ഇടപെട്ടതെന്ന് യുവ നടി

dot image

തിരുവനന്തപുരം: നടൻ ബാബു രാജിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില് നടി വാക്കാൽ പരാതിപ്പെട്ടിരുന്നുവെന്ന് മലപ്പുറം എസ്പി എസ് ശശിധരൻ. എറണാകുളം ഡിസിപിയായിരിക്കെയാണ് നേരിൽ വന്ന് കണ്ട് നടി പരാതി പറഞ്ഞത്. ഒരു വർഷം മുമ്പായിരുന്നു ഇതെന്നും എസ്പി പറഞ്ഞു. പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും നടി തയ്യാറായില്ല. എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരാമെന്ന് താൻ ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ നടി കേസുമായി മുന്നോട്ടുപോകാൻ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാതി നൽകാൻ നിർബന്ധിച്ചിരുന്നു. സഹായം വാഗ്ധാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യം പറഞ്ഞ് പെൺകുട്ടി പരാതി നൽകിയില്ല. പിന്നീട് വരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലുവയിലുള്ള ബാബുരാജിൻ്റെ വീട്ടിൽ വച്ച് സിനിമയിൽ ചാൻസ് വാങ്ങി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് നടി വെളിപ്പെടുത്തിയത്. ബാബുരാജിൻ്റെ പെരുമാറ്റം വളരെ വിശ്വസനീയമായ വിധമായിരുന്നു. ഒരു പാവപെട്ട പെൺകുട്ടിയെ രക്ഷിക്കണം സഹായിക്കണം എന്ന രീതിയിലാണ് അയാൾ തന്നോട് ഇടപെട്ടത്. ആ വിശ്വാസത്തിന്റെ പേരിലാണ് താൻ അയാളുടെ ആലുവയിൽ ഉള്ള വീട്ടിലേക്ക് പോയത്.

പാലക്കാട് വീണ്ടും പൊലീസ് ക്രൂരത: വിദ്യാര്ത്ഥിയെ വിളിച്ചു വരുത്തി മര്ദ്ദിച്ചു; 17കാരൻ ചികിത്സയിൽ

വീട്ടിൽ നിർമാതാവ്, കൺട്രോളർ തുടങ്ങിയവർ വരുന്നുണ്ട് അവരുമായി നേരിട്ട് സംസാരിച്ച് നല്ലൊരു റോൾ എടുക്കാം എന്നാണ് ബാബു രാജ് പറഞ്ഞത്. ഫുഡ് കഴിക്കാനായി ഞാനിരുന്ന റൂമിൽ വന്നു അദ്ദേഹം തന്നെ വന്നു വിളിച്ചു, ഡോർ തുറന്നപ്പോൾ റൂമിനുള്ളിൽ കയറി മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ അയാൾ ഒരിക്കലും അതിന് അർഹനല്ല എന്ന് വെളിപ്പെടുത്തണം എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് താനിത് പറയുന്നതെന്നും പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത നടി റിപ്പോർട്ടറിനോട് പറഞ്ഞു.

വിഐപി പരിഗണന: ദർശനെ ജയിൽ മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ സ്ത്രീകൾ രംഗത്തെത്തുകയാണ്. ഇതെല്ലാം തുടക്കമിട്ടത് പോരാടുമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയത്തിൽ നിന്നാണെന്ന് കഴിഞ്ഞ ദിവസം ഗീതു മോഹൻദാസ് മഞ്ജുവാര്യർ ഉൾപ്പെടെയുള്ളവർ കുറിച്ചിരുന്നു.

'നിന്നാലും ഇരുന്നാലുമെല്ലാം ട്രോളുകള് ലഭിച്ചിരുന്നു'; മനസ് തുറന്ന് കെ എൽ രാഹുൽ

എംഎൽഎയായ മുകേഷ്, എഎംഎംഎ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ്, ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന രഞ്ജിത് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. ലൈംഗികാരോപണത്തിൻ്റെ അടിസ്ഥാനത്തിൽ സിദ്ദിഖ്, രഞ്ജിത്ത് എന്നിവർ പ്രസ്തുത സ്ഥാനങ്ങളിൽ നിന്നും ഒഴിഞ്ഞിരുന്നു. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടേണ്ടിയിരുന്ന ബാബു രാജിനെതിരെയും ലൈംഗികാരോപണം ഉയർന്നിട്ടുണ്ട്. ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, തുടങ്ങിയവർക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. വിമർശനങ്ങൾക്ക് പിന്നാലെ എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും രഞ്ജിത്തും രാജിവെച്ചിരുന്നു. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന വിമർശനവും ശക്തമാകുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us