തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിയായ പെണ്കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി. തുടര് നടപടികള് തീരുമാനിക്കുന്നതിനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിങ് നടത്തി കുട്ടിയെ വിശദമായി കേൾക്കും. വീട്ടിൽ രക്ഷിതാക്കളിൽ നിന്നും നിരന്തരം നേരിട്ട മർദ്ദനവും വഴക്കുമാണോ കുട്ടി വീടുവിട്ടിറങ്ങാൻ ഉണ്ടായ സാഹചര്യം എന്നും വിശദമായി കേൾക്കും.
പെൺകുട്ടിയെ മെഡിക്കൽ പരിശോധനയും നൽകും. കുട്ടി പറയുന്നതിൽ നിന്നും വിവരങ്ങളെടുത്ത ശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. നിലവിൽ പെൺകുട്ടിയ്ക്ക് മാതാപിതാക്കളോട് പോയാൽ മതി എന്നാണ് പറയുന്നത്. മിസിങ് കേസ് ആയതുകൊണ്ട് കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തും. കുട്ടിയെ മർദ്ദിച്ചതായുള്ള പരാതി സിഡബ്ല്യുസിയുടെ മുൻപിലുണ്ട്. ഇരു ഭാഗങ്ങളും വിശദമായി കേട്ടതിന് ശേഷമായിരിക്കും തുടർ നടപടികൾ.
കഴക്കൂട്ടം എസ്ഐ വി എസ് രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ രണ്ട് വനിത പോലീസ് അടക്കമുള്ള നാലംഗ സംഘമാണ് പെൺകുട്ടിയെ കേരള എക്സ്പ്രസിൽ വിശാഖപട്ടണത്തു നിന്നു കൊണ്ടുവന്നത്. ഇന്നലെ രാത്രി 10.20 ഓടെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ നിന്നും സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബ ബീഗത്തിൻ്റെ നേതൃത്വത്തിൽ കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരുന്നു.
കുറ്റം തെളിയിക്കപ്പെട്ടാല് ആരായാലും ശിക്ഷ അനുഭവിക്കണം: ടൊവിനോ തോമസ്കഴിഞ്ഞ ദിവസം വിശാഖപട്ടണത്തിലെത്തിയ പൊലീസ് സംഘമാണ് കുട്ടിയെ ഏറ്റെടുത്തത്. കഴക്കൂട്ടത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്കുട്ടിയെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതലാണ് കാണാതായത്. അയല്വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. പിന്നാലെ ജോലിക്ക് പോയ മാതാപിതാക്കള് കുട്ടി വീടുവിട്ടിറങ്ങിയെന്ന വിവരമറിയുന്നത് ഏറെ വൈകിയാണ്. സംഭവത്തിന് പിന്നാലെ നാല് മണിയോടെ കുടുംബം പൊലീസില് പരാതി നല്കുകയായിരുന്നു.