'അടുത്തേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു, തലമുടി പിടിച്ചുവലിച്ചു'; പൊലീസിനെതിരെ പാലക്കാട്ടെ 17കാരൻ

പാലക്കാട് നെന്മാറയിലാണ് 17 കാരനെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചത്

dot image

പാലക്കാട്: കടയിൽ നിന്ന് ഇറങ്ങിയപ്പോൾ പൊലീസ് അടുത്ത് വണ്ടി നിർത്തി മുടി പിടിച്ച് വലിച്ചുവെന്നും മുഖത്തിടിച്ചുവെന്നും പാലക്കാട്ടെ വിദ്യാർത്ഥി. പാലക്കാട് നെന്മാറയിലാണ് 17 കാരനെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. പേര് പോലും ചോദിക്കാതെ അടുത്തേക്ക് വാ എന്ന് പറഞ്ഞ് വിളിച്ചാണ് ഇടിച്ചതെന്നും എസ് ഐയാണ് മുടി പിടിച്ചുവലിച്ചതെന്നും വിദ്യാർത്ഥി റിപ്പോർട്ടറിനോട് പറഞ്ഞു.

ലാത്തിയെടുത്ത് കുത്താൻ വന്നപ്പോൾ അവിടെ നിന്ന് മാറി. എസ്ഐയെ ആദ്യമായാണ് കാണുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് മർദിച്ചതെന്നും ലഹരി ഉപയോഗിക്കാറില്ലെന്നും വിദ്യാർത്ഥി വ്യക്തമാക്കി.

അതേസമയം റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു. ആലത്തൂർ ഡിവൈഎസ്പിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ആനന്ദ് അറിയിച്ചു.

ലഹരി പരിശോധനയാണെന്ന വിവരമാണ് പ്രാഥമികമായി ലഭിച്ചത്. വിശദമായ അന്വേഷണം നടത്താൻ ആലത്തൂർ ഡിവൈഎസ്പിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് മേധാവി ആർ ആനന്ദ് വ്യക്തമാക്കി.

എന്നാൽ വിദ്യാർത്ഥിയെ മർദ്ദിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് പൊലീസ്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധന മാത്രമാണ് എസ്ഐ നടത്തിയതെന്നും ആലത്തൂർ ഡിവൈഎസ്പി പറഞ്ഞു. വിശദമായ അന്വേഷണ റിപ്പോർട്ട് ഡിവൈഎസ്പി ഇന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയേക്കും. മകനെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പരാതി സമർപ്പിക്കും എന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ അറിയിച്ചു.

മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം; അഞ്ചുവർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം

കഴിഞ്ഞ ദിവസമാണ് പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര് കുട്ടിയെ മര്ദ്ദിച്ചത്. പരിക്കേറ്റ വിദ്യാര്ത്ഥി നെന്മാറയില് താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയിരുന്നു. മകനെ മര്ദ്ദിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും സാധനം വാങ്ങാന് കടയില് പോയതാണെന്നും മര്ദ്ദനമേറ്റ വിദ്യാര്ത്ഥിയുടെ പിതാവ് റിപ്പോര്ട്ടറിനോട് പ്രതികരിച്ചിരുന്നു. തല ജീപ്പില് ഇടിപ്പിച്ചെന്നും മുഖം വീങ്ങിയിരിക്കുകയാണെന്നും പിതാവ് പറഞ്ഞു. രാജേഷ് എന്ന ഉദ്യോഗസ്ഥനാണ് മകനെ മര്ദ്ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അറിയാതെ സംഭവിച്ചതാണെന്ന് പൊലീസ് പറഞ്ഞെന്നും മറ്റാരെയോ തേടി വന്നതാണെന്ന് പൊലീസ് പറഞ്ഞതായും പിതാവ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us