അതിജീവിതമാര് നേരിടുന്നത് വെല്ലുവിളി, വെളിപ്പെടുത്തലിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ചിന്മയി

ഹേമ കമ്മിറ്റി റിപ്പോര്ട്ട് മലയാളം സിനിമയിലെ ഇരുണ്ട അറകളെ തുറന്നു കാട്ടി

dot image

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്ട്ട് മലയാളം സിനിമയിലെ ഇരുണ്ട അറകളെ തുറന്നു കാട്ടിയെന്ന് ഗായിക ചിന്മയി ശ്രീപദ. ലൈംഗികാതിക്രമം നേരിട്ട അതിജീവിതരെ മുന്നോട്ട് കൊണ്ടു വരാനും അത് റിപ്പോര്ട്ട് ചെയ്യാനും ഹേമ കമ്മിറ്റി റിപ്പോര്ട്ട് പ്രേരിപ്പിക്കുന്നുവെന്നും ചിന്മയി പറഞ്ഞു. എഎംഎംഎ ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ച സിദ്ദിഖും കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് രാജി വെച്ച രഞ്ജിത്തും മാത്രമല്ല സിനിമാ മേഖലയില് നിന്ന് ലൈംഗികാരോപണം നേരിടുന്നതെന്നും ചിന്മയി പറഞ്ഞു. ദേശീയ മാധ്യമമായ എന്ഡിടിവിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ചിന്മയിയുടെ പ്രതികരണം.

ഉപജീവന മാര്ഗം നഷ്ടപ്പെടുന്നതും ലൈംഗികാതിക്രമം തെളിയിക്കുന്നതുമടക്കം നീതി നേടുന്നതിന് വേണ്ടി നിരവധി വെല്ലുവിളികളാണ് അതിജീവിതമാര് നേരിടുന്നത്. ഗാനരചയിതാവ് വൈരമുത്തുവിനും നടന് രാധാ രവിക്കുമെതിരെ പീഡന ആരോപണം നടത്തിയതിന് പിന്നാലെ ഡബ്ബിങ്ങില് നിന്ന് നിരോധനം നേരിട്ടതും പിന്നണിഗാന രംഗത്ത് അവസരം കുറഞ്ഞതും ഓര്മിപ്പിച്ച് കൊണ്ട് വേഗവും സുതാര്യവുമായ നീതിന്യായ വ്യവസ്ഥ ആവശ്യമാണെന്നും ചിന്മയി പറഞ്ഞു.

'സിദ്ദിഖിനെ മാതൃകയാക്കികുറ്റാരോപിതർ രാജിവെക്കണം, അംഗമെന്നത് അപമാനമായി'; എഎംഎംഎയിലെ ഒരു വിഭാഗം

'പൊലീസില് പരാതി നല്കുന്നതിലും ബുദ്ധിമുട്ടുണ്ടാക്കുന്ന സംവിധാനമാണ് നമ്മുടേത്. സ്ത്രീകള്ക്കെതിരെ നടക്കുന്ന പല അക്രമങ്ങളിലുമുണ്ടാകുന്നത് സാഹചര്യ തെളിവുകളാണ്. ചതവുകള് പോലും കുറച്ച് ദിവസങ്ങള് കൊണ്ട് സുഖപ്പെടും. അതുകൊണ്ടാണ് പലരും പരാതിപ്പെടാന് മുന്നോട്ട് വരാത്തത്. എല്ലാ സമയത്തും ശരീരത്തില് ക്യാമറ കൊണ്ട് നടക്കാന് നമുക്ക് സാധിക്കില്ല. പീഡനങ്ങളില് പലതും നിമിഷ നേരം കൊണ്ടാണ് നടക്കുന്നത്,' ചിന്മയി പറഞ്ഞു.

ഈ സംവിധാാനം വേഗത്തിലാക്കാനാണ് ഐസിസി കൊണ്ടുവന്നതെങ്കിലും അത് നടപ്പാകുന്നില്ലെന്നും അവര് പറഞ്ഞു. ദേശീയ വനിതാ കമ്മീഷനില് നിന്ന് തങ്ങള് കൂടുതല് പ്രതീക്ഷിക്കുന്നുവെന്നും ചിന്മയി കൂട്ടിച്ചേര്ത്തു. രാഷ്ട്രീയ പ്രവര്ത്തകരും സിനിമാ മേഖലയും മീ ടൂ ആരോപണമുള്ളവരുമായി ചേർന്ന് പ്രവര്ത്തിക്കുന്നത് തുടരുകയാണെന്നും അവര് പറഞ്ഞു. വോട്ട് ബാങ്ക് കണ്ടാണ് രാഷ്ട്രീയക്കാര് ലൈംഗികാരോപണം നേരിടുന്ന പുരുഷന്മാരെ പിന്തുണക്കുന്നതെന്നും ചിന്മയി ചൂണ്ടിക്കാട്ടി.

'നടപടി ഉടനില്ല'; രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടി ഫെഫ്ക

അതേസമയം രഞ്ജിത്തിനെതിരെ നടപടി ഉടനില്ലെന്ന് ഫെഫ്ക അറിയിച്ചു. പരാതിയില് കഴമ്പുണ്ടെന്ന് അന്വേഷണത്തില് വ്യക്തമായാല് മാത്രം നടപടിയെന്നും ഫെഫ്ക അറിയിച്ചു. രഞ്ജിത്തില് നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക അറിയിച്ചു. മാധ്യമങ്ങളില് പറഞ്ഞത് തന്നെയാണ് രഞ്ജിത്ത് ആവര്ത്തിച്ചത്. ആരോപണത്തിന്റെ പേരിലും എഫ്ഐആര് ഇട്ടതിന്റെ പേരിലും മാറ്റി നിര്ത്തില്ല. മുന്കാലങ്ങളിലും എടുത്തത് സമാനമായ നടപടിയാണ്. വികെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചു.

dot image
To advertise here,contact us
dot image