'സുരേഷ് ഗോപിയുടെ നിലപാട് അല്ല, ഇരകളുടെ നിലപാടാണ് പരിഗണിക്കേണ്ടത്'; ഇടി മുഹമ്മദ് ബഷീര്

രഞ്ജിത്തും സിദ്ദിഖും സ്ഥാനം ഒഴിഞ്ഞതുകൊണ്ട് പ്രശ്നങ്ങള് അവസാനിക്കുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീര്

dot image

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പ്രതികരണവുമായി ഇടി മുഹമ്മദ് ബഷീര് എംപി. ഹേമ കമ്മിറ്റിയില് മുടന്തന് നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് ഇടി പറഞ്ഞു. നടിമാരുടെ മൊഴിക്കെതിരെ ഉറഞ്ഞുതുള്ളിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്തും സിദ്ദിഖും സ്ഥാനം ഒഴിഞ്ഞതുകൊണ്ട് പ്രശ്നങ്ങള് അവസാനിക്കുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീര് വ്യക്തമാക്കി. സുരേഷ് ഗോപി മാധ്യമങ്ങളെ കയ്യേറ്റം ചെയ്തത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

'സുരേഷ് ഗോപിയുടെ നിലപാട് അല്ല ഇരകളുടെ നിലപാടാണ് പരിഗണിക്കേണ്ടത്. സുരേഷ് ഗോപിയുടെ നിലപാട് ശരിയല്ല, ഇതൊന്നും ക്ഷോഭിക്കേണ്ട കാര്യമല്ല. മാധ്യമപ്രവര്ത്തകരെ തള്ളി മാറ്റിയത് ശരിയല്ല. ആരോപണ വിധേയര്ക്കെതിരെ ബന്ധപ്പെട്ട പാര്ട്ടികള് നടപടി സ്വീകരിക്കണം. രഞ്ജിത്തും സിദ്ദിഖും സ്ഥാനം ഒഴിഞ്ഞതുകൊണ്ട് പ്രശ്നങ്ങള് അവസാനിക്കുന്നില്ല,' ഇടി മുഹമ്മദ് ബഷീര് പറഞ്ഞു.

'പാര്ട്ടിക്ക് മുന്നില് എംഎല്എയ്ക്ക് എതിരെ പരാതി വന്നിട്ടില്ല'; വ്യക്തമാക്കി കൊല്ലം സിപിഐഎം

മുകേഷിനെതിരായ ലൈംഗികാരോപണങ്ങള് മാധ്യമസൃഷ്ടിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുകേഷിന്റെ കാര്യം കോടതി പറയുമെന്നും പരാതികള് ആരോപണത്തിന്റെ രൂപത്തിലാണ് നില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള് മാധ്യമങ്ങളുടെ തീറ്റയാണെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമങ്ങളെയും വിമര്ശിച്ചു.

'വിവാദങ്ങള് മാധ്യമങ്ങളുടെ തീറ്റയാണ്. നിങ്ങള് അത് വെച്ച് കാശുണ്ടാക്കിക്കോളൂ, കുഴപ്പമില്ല. ഒരു വലിയ സംവിധാനത്തെ തകിടം മറക്കുകയാണ് മാധ്യമങ്ങള്. സര്ക്കാര് കോടതിയില് ചെന്നാല് കോടതി എടുക്കും, എടുത്തോട്ടെ. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. ആളുകളെ തമ്മില് തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങള്,' സുരേഷ് ഗോപി പറഞ്ഞു. നിങ്ങള് കോടതിയാണോയെന്ന് ചോദിച്ച സുരേഷ് ഗോപി കോടതി തീരുമാനിക്കുമെന്നും കൂട്ടിച്ചേര്ത്തു.

വയനാട്ടില് രണ്ട് മാസം പ്രായമായ കുഞ്ഞിനെ വില്പ്പന നടത്താന് ശ്രമം; കേസെടുത്ത് പൊലീസ്

മുകേഷിനെ പിന്തുണച്ചു കൊണ്ടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമര്ശം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് പറഞ്ഞു. പാര്ട്ടീ നിലപാട് അതല്ലെന്നും മുകേഷ് രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലപാട് പറയാന് സുരേഷ് ഗോപിക്ക് സ്വാതന്ത്ര്യമുണ്ടെന്നും സുരേന്ദ്രന് വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി. ഇന്നത്തെ വിഷയം സുരേഷ് ഗോപിയുടെ പരാമര്ശമല്ല, ഹേമ കമ്മിറ്റി റിപ്പോര്ട്ടാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്ശത്തെ കുറിച്ചുള്ള ചോദ്യങ്ങള്ക്ക് സുരേന്ദ്രന്റെ മറുപടി.

dot image
To advertise here,contact us
dot image