ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറവെച്ച ജീവനക്കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി സുനിലാൽ (45) ആണ് അറസ്റ്റിലായത്. ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്.
നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം; എഎംഎംഎ അംഗങ്ങളുടെ രാജിക്കിടെ ഡബ്ല്യുസിസിസംശയം തോന്നിയ ഡോക്ടർ സുനിലാലിനെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തി. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചുക്കുകയായിരുന്നു. പൊലീസ് എത്തി ശുചിമുറിയിൽ സ്ഥാപിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.