തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജി സംബന്ധിച്ച് മുകേഷും സിപിഐഎമ്മും തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സിനിമ മേഖലയാകെ കുറ്റക്കാരെന്ന തോന്നൽ ഉണ്ടാക്കിയത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുകേഷിനെ പരോക്ഷമായി പിന്തുണച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. വാർത്തകൾ മൂടിവയ്ക്കണമെന്നാണോ സുരേഷ് ഗോപി പറയുന്നത്. സഹപ്രവർത്തകർ ഉന്നയിച്ച പരാതിയോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
മുകേഷ് സ്ത്രീ പീഡനത്തിന്റെ അപ്പോസ്തലൻ; സുരേഷ് ഗോപി പറഞ്ഞതല്ല പാര്ട്ടി നിലപാടെന്ന് കെ സുരേന്ദ്രന്മുകേഷ് രാജിവയ്ക്കാതിരിക്കാൻ സിപിഐഎം ഉന്നയിക്കുന്നത് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ഇത്തരം വിഷയങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ നടപടിയെടുത്തില്ല എന്നതാണ്. എന്നാൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുണ്ടായ ആരോപണങ്ങളില് സംഘടനാ തലത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എൽദോസ് കുന്നപ്പള്ളിയുടെ കേസിലെ ജഡ്ജമെൻ്റ് വന്നപ്പോഴാണ് കേസിന് മറ്റൊരു വശം കൂടിയുണ്ടെന്ന് മനസിലായത്. എൽദോസിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ആറ് മാസം പാർട്ടിയുടെ എല്ലാ പ്രവർത്തനത്തിൽ നിന്നും മാറ്റി. ഇതിനിടെയാണ് അദ്ദേഹത്തിന് അനുകൂലമായ വിധി വരുന്നതെന്നും ഇതോടെയാണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹേമകമ്മിറ്റി റിപ്പോർട്ടിൽ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കണം. സർക്കാർ വമ്പൻമാരെ രക്ഷിക്കാൻ ശ്രമിക്കുന്നു. ഗൗരവമുള്ള മൊഴികൾ ഉണ്ടായിട്ടും സർക്കാർ കേസെടുക്കുന്നില്ല. ആരോപണ വിധേയനായ കോൺഗ്രസ് നേതാവിനെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
'അടുത്തേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു, തലമുടി പിടിച്ചുവലിച്ചു'; പൊലീസിനെതിരെ പാലക്കാട്ടെ 17കാരൻആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുകേഷിന്റെ കാര്യം കോടതി പറയും. പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമങ്ങളെയും വിമർശിച്ചു.
'വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. നിങ്ങൾ അത് വെച്ച് കാശുണ്ടാക്കിക്കോളൂ, കുഴപ്പമില്ല. ഒരു വലിയ സംവിധാനത്തെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെ. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. ആളുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ,' സുരേഷ് ഗോപി പറഞ്ഞു. നിങ്ങൾ കോടതിയാണോയെന്ന് ചോദിച്ച സുരേഷ് ഗോപി കോടതി തീരുമാനിക്കുമെന്ന് കൂട്ടിച്ചേർത്തു.
വർഷം തികഞ്ഞില്ല; മൂക്കുംകുത്തി വീണ് ശിവജി പ്രതിമ; നട്ടും ബോൾട്ടും തുരുമ്പെടുത്തെന്ന് പിഡബ്ല്യുഡിഅതേസമയം മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎൽഎയുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇരയ്ക്കൊപ്പമെന്ന വാദം സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജി സംബന്ധിച്ച ആവശ്യവും ശക്തമായത്.
ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ എഎംഎംഎയിലെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തി. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടർ ഉന്നയിക്കുന്നത്. ആരോപണ വിധേയരിൽ നിന്ന് വിശദീകരണം ചോദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. എക്സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതിലും എഎംഎംഎയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.