തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ നടപടി ഉടനില്ലെന്ന് അറിയിച്ച് ഫെഫ്ക. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ മാത്രം നടപടിയെന്നും ഫെഫ്ക അറിയിച്ചു. രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക അറിയിച്ചു. മാധ്യമങ്ങളിൽ പറഞ്ഞത് തന്നെയാണ് രഞ്ജിത്ത് ആവർത്തിച്ചത്. ആരോപണത്തിന്റെ പേരിലും എഫ്ഐആർ ഇട്ടതിന്റെ പേരിലും മാറ്റി നിർത്തില്ല. മുൻകാലങ്ങളിലും എടുത്തത് സമാനമായ നടപടിയാണ്. വികെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചു.
ബംഗാളി നടിയുടെ പരാതിയിൽ അന്വേഷണം; രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യുംഅതേ സമയം ബംഗാളി നടിയുടെ ലൈഗിക അതിക്രമ പരാതിയില് സംവിധായകന് രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക യോഗവും ഇന്ന് ചേരും.
എറണാകുളം നോര്ത്ത് പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തത്. തുടര്നടപടികള് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്ദേശപ്രകാരമായിരിക്കും. രഞ്ജിത്തിനെതിരെ ക്രിമിനല് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില് വഴിയാണ് നടി പരാതി നല്കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്ക്കാണ് നടി പരാതി നല്കിയത്.