റിപ്പോര്ട്ടിലെ ഭാഗങ്ങള് വെട്ടിയത് ആരെ രക്ഷിക്കാന്? സര്ക്കാരിനോട് 5 ചോദ്യങ്ങളുമായി വി ഡി സതീശന്

'ബിജെപിയുടെ കേന്ദ്രമന്ത്രി സിപിഐഎം എംഎല്എയെ ആണ് സംരക്ഷിക്കുന്നത്'

dot image

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയില് ഉയരുന്ന ആരോപണങ്ങളിലും വിവാദങ്ങളിലും സര്ക്കാരിനെ വിമര്ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്ക്കാര് ഒഴിച്ചുകളിക്കുകയാണെന്നും പ്രതികൂട്ടില് സര്ക്കാരാണെന്നും വി ഡി സതീശന് പ്രതികരിച്ചു. സര്ക്കാരിനോട് അഞ്ച് ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നുണ്ട്. തന്റെ ചോദ്യങ്ങള്ക്ക് സര്ക്കാര് മറുപടി പറയണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്;

  1. ഹേമ കമ്മിറ്റി റിപ്പോര്ട്ടില് സര്ക്കാര് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്?

  2. നഗ്നമായ നിയമലംഘനം നടക്കുന്നു. എന്തുകൊണ്ട് സര്ക്കാര് നടപടി സ്വീകരിക്കുന്നില്ല?

  3. ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ ഭാഗങ്ങള് വെട്ടി മാറ്റിയത് ആരെ രക്ഷിക്കാന്?

  4. എന്തിനാണ് ആരോപണ വിധേയരെ ഉള്പ്പെടുത്തി കോണ്ക്ലേവ് നടത്തുന്നത്?

  5. എന്തിനാണ് പിണറായി സര്ക്കാര് സ്ത്രീവിരുദ്ധ സര്ക്കാരായി മാറുന്നത്?

സുരേഷ് ഗോപിയുടെ പ്രതികരണത്തില്, ബിജെപിയുടെ കേന്ദ്രമന്ത്രി സിപിഐഎം എംഎല്എയെ ആണ് സംരക്ഷിക്കുന്നതെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. എന്തൊക്കെയാണ് നമ്മള് കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

കോണ്ക്ലേവ് തടയും എന്നതില് മാറ്റമില്ല. അത് യുഡിഎഫ് തീരുമാനമാണ്. യുഡിഎഫ് ഒറ്റക്കെട്ടാണ്. സര്ക്കാരാണ് പ്രതിക്കൂട്ടില്. യഥാര്ത്ഥ കുറ്റവാളികള് ആരെന്ന് സര്ക്കാര് മറച്ചുവെക്കുന്നു. അതുകൊണ്ട് നിരപരാധികള് പ്രതികളാകുന്നു. മുകേഷ് തുടരണോ എന്ന് സിപിഐഎം തീരുമാനിക്കണം. സര്ക്കാരിന്റെ മുഖം കൂടുതല് കൂടുതല് വികൃതമാവുകയാണെന്നും വി ഡി സതീശന് ആരോപിച്ചു.

ബി ഉണ്ണികൃഷ്ണൻ നയരൂപീകരണത്തിൽ വന്നാൽ നീതിയുക്തമാകില്ല;സമിതിയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി വിനയൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us